സപ്തതിയുടെ നിറവിൽ പത്മശ്രീ ഇ പി നാരായണപ്പെരുവണ്ണാൻ ...

പത്മശ്രീ  ഇ പി നാരായണപ്പെരുവണ്ണാൻ  സപ്തതിയുടെ നിറവിൽ. ചരിത്രത്തിലാദ്യമായി തെയ്യത്തിനു രാഷ്ട്രം പത്മശ്രീ പുരസ്കാരം നൽകി ആദരിച്ച ഇ പി നാരായണ പെരുവണ്ണാന്റെ സപ്‌തതി ആഘോഷത്തിന്റെ സമാരംഭമായ "കൊടിയില" തൃച്ചംബരം തുളസി ഹാളിൽ ഡോ. കെ.വി.മുരളീമോഹനന്റെ

 

പത്മശ്രീ  ഇ പി നാരായണപ്പെരുവണ്ണാൻ  സപ്തതിയുടെ നിറവിൽ. ചരിത്രത്തിലാദ്യമായി തെയ്യത്തിനു രാഷ്ട്രം പത്മശ്രീ പുരസ്കാരം നൽകി ആദരിച്ച ഇ പി നാരായണ പെരുവണ്ണാന്റെ സപ്‌തതി ആഘോഷത്തിന്റെ സമാരംഭമായ "കൊടിയില" തൃച്ചംബരം തുളസി ഹാളിൽ ഡോ. കെ.വി.മുരളീമോഹനന്റെ അധ്യക്ഷതയിൽ കേരള ഫോക് ലോർ അക്കാദമി സെക്രട്ടറി ഡോ. എ. വി. അജയകുമാർ നിർവ്വഹിച്ചു.

 ബാലകൃഷ്ണൻ കൊയ്യാൽ  "തെയ്യം  അനുഷ്ഠാനം സമൂഹം സംസ്കാരം " എന്ന വിഷയം അവതരിപ്പിച്ചു.  പി.ടി.ഗോകുലചന്ദ്രൻ, പ്രഭാകരൻ കോവൂർ ,
എ വി കുഞ്ഞിരാമ പെരുമലയൻ , ബാലൻ പെരുമലയൻ , രമേശൻ, ഗോപിനാഥ് ആയിരംതെങ്ങ് , കെ. വി. ജയനാരായണൻ, റീജ മുകുന്ദൻ, രേഷ്മ അനിൽ തുടങ്ങി ഒട്ടേറെ പ്രമുഖർ സംസാരിച്ചു.

 പ്രമുഖ തെയ്യം മിനിയെച്ചർ ശില്പി ഷൈജു മൈക്കീൽ നിർമ്മിച്ച ശ്രീ മുച്ചിലോട്ടു ഭഗവതിയുടെ ശിൽപ്പം ഡോ.  എ.വി. അജയകുമാർ  അനാച്ഛാദനം ചെയ്ത് നാരായണ പെരുവണ്ണാന് സപ്തതി ഉപഹാരമായി സമർപ്പിച്ചു.

കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി തന്റെ തെയ്യയാത്രയിൽ സഹായികളായി കൂടെയുണ്ടായിരുന്ന കനലാടിമാരെയും ഐ.ടി.ഐ റാങ്ക് ജേതാവ് പ്രണയ്‌ പ്രേമനെയും ആദരിച്ചു. ഫോക്‌ലോറിസ്‌റ്റ്‌ ഗിരീഷ് പൂക്കോത്ത് സ്വാഗതവും   അത്തിലാട്ട് പ്രേമരാജൻ നന്ദിയും പറഞ്ഞു.