പന്നിക്കൂട്ടത്തിൻ്റെ വിളയാട്ടം ; മയ്യിൽ ചെറുപഴശ്ശിയിൽ ഏക്കർ കണക്കിന് നെൽകൃഷി നശിപ്പിച്ചു
കൊയ്തെടുക്കാൻ പാകമായ നെൽപ്പാടത്ത് പന്നി കൂട്ടത്തിൻ്റെ വിളയാട്ടം.
Updated: Sep 22, 2026, 15:48 IST
മയ്യിൽ: കൊയ്തെടുക്കാൻ പാകമായ നെൽപ്പാടത്ത് പന്നി കൂട്ടത്തിൻ്റെ വിളയാട്ടം. ഏക്കർ കണക്കിന് കൃഷി നശിപ്പിച്ചു. മയ്യിൽ ചെറുപഴശ്ശിയിലെ കാലടി പാടശേഖരത്തിലെ മൂന്നര ഏക്കർ കൃഷിയിടമാണ് പന്നി കൂട്ടം നശിപ്പിച്ചത്.
മോശമല്ലാത്ത വിളവിൽ സന്തോഷിച്ചിരിക്കുന്ന കർഷകർക്കാണ് അവസാന നിമിഷത്തിൽ കയ്പുനീർ കുടിക്കേണ്ടിവന്നത്. വനിതാ കർഷകരുടെ നിയന്ത്രണത്തിൽ പൗർണ്ണമി എന്ന വിത്തിനമായിരുന്നു ഇക്കുറി പാടശേഖരത്തിൽ നട്ടത്.