പടന്നപ്പാലത്തെ മലിനജല ശുദ്ധീകരണ പ്ലാന്റ് ബ്രെക് കമ്പനി ഉദ്യോഗസ്ഥർ സന്ദർശിച്ചു
പടന്നപ്പാലത്തെകോർപറേഷൻ മലിന ജലശുദ്ധീകരണ പ്ലാന്റ് പദ്ധതി നടത്തിപ്പുകാരായ കൊച്ചി അമ്പലമുകൾ ബ്രെക് കമ്പനി ഉദ്യോഗസ്ഥർ സന്ദർശിച്ചു.
കണ്ണൂർ:പടന്നപ്പാലത്തെകോർപറേഷൻ മലിന ജലശുദ്ധീകരണ പ്ലാന്റ് പദ്ധതി നടത്തിപ്പുകാരായ കൊച്ചി അമ്പലമുകൾ ബ്രെക് കമ്പനി ഉദ്യോഗസ്ഥർ സന്ദർശിച്ചു.കമ്പനി ഡയറക്ടർ ആസാദിന്റെ നേതൃത്വത്തിലെത്തിയ സംഘം പ്ലാന്റിന്റെ പ്രവർത്തനങ്ങൾ പൂർണമായും വിലയിരുത്തി. മേയർ അഡ്വ.പി ഇന്ദിര സ്ഥലത്തെത്തി കമ്പനി അധികൃതരുമായി പ്ലാന്റിന്റെ തുടർ പ്രവർത്തനത്തെക്കുറിച്ച് വിശദമായി സംസാരിച്ചു.
പ്ലാന്റിൽ നിലവിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും ചുറ്റുവട്ടം മനോഹാരിതമാക്കി സംരക്ഷിക്കുമെന്നും മേയർ പറഞ്ഞു. കോര്‍പറേഷനിലെ താളിക്കാവ്, കാനത്തൂര്‍ ഡിവിഷനുകളിലെ സ്ഥാപനങ്ങളില്‍നിന്ന് മലിനജലം അനധികൃതമായി പൈപ്പുകള്‍ വഴി ഒഴുക്കിവിടുന്നത് നിർത്തലാക്കിയെന്നും മേയർ പി ഇന്ദിര പറഞ്ഞു.വീടുകളിൽ നിന്നുംസ്ഥാപനങ്ങളിൽ നിന്നും പ്ലാന്റിലെത്തുന്ന മലിന ജലം എട്ട് ഘട്ടങ്ങളായാണ് അത്യാധുനിക സാങ്കേതിക വിദ്യയില്‍ സംസ്‌കരിക്കുന്നത്.