ആന്തൂർ നഗരസഭ വൈസ് ചെയർപേഴ്സണായി പാച്ചേനി വിനോദ്
ആന്തൂർ നഗരസഭ വൈസ് ചെയർപേഴ്സണായി പാച്ചേനി വിനോദ് തെരഞ്ഞെടുക്കപ്പെട്ടു . കാനൂൽ വാർഡിൽ നിന്നുമാണ് വിനോദ് വിജയിച്ചത്. കൗൺസിൽ ഹാളിൽ എതിരില്ലാതെയാണ് വിജയിച്ചത്. 2006- 11 കാലഘട്ടത്തിൽ വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന എളമരം കരീമിന്റെയും,2016- 21 കാലഘട്ടത്തിൽ ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്ന കെ കെ ശൈലജ ടീച്ചറുടെയും അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്തു.
ധർമശാല : ആന്തൂർ നഗരസഭ വൈസ് ചെയർപേഴ്സണായി പാച്ചേനി വിനോദ് തെരഞ്ഞെടുക്കപ്പെട്ടു . കാനൂൽ വാർഡിൽ നിന്നുമാണ് വിനോദ് വിജയിച്ചത്. കൗൺസിൽ ഹാളിൽ എതിരില്ലാതെയാണ് വിജയിച്ചത്. 2006- 11 കാലഘട്ടത്തിൽ വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന എളമരം കരീമിന്റെയും,2016- 21 കാലഘട്ടത്തിൽ ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്ന കെ കെ ശൈലജ ടീച്ചറുടെയും അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്തു.ഈ രണ്ടു കാലഘട്ടത്തിലും മന്ത്രിയുടെ പബ്ലിക് റിലേഷൻസ് കൈകാര്യം ചെയ്തു.
ആദ്യഘട്ടത്തിൽ പൊതുമേഖല പുനരുദ്ധാരണത്തിന്റെ ചുമതല ഏറ്റെടുത്ത് കേരളത്തിൽ പൊതു മേഖല വ്യവസായങ്ങളെ പുനരുദ്ധീകരിക്കുന്നതിനും, ലാഭത്തിൽ ആക്കുന്നതിനും, അടച്ചുപൂട്ടിയ തുറക്കുന്നതിനും, കേന്ദ്ര പൊതുമേഖലയായി സംയുക്ത സംരംഭം ആരംഭിക്കുന്നതിനും ആവശ്യമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ആരോഗ്യവകുപ്പ് മന്ത്രിയുടെ കീഴിൽ നിപ്പ, ഓഖി , പ്രളയം , ഉരുൾപൊട്ടൽ തുടങ്ങിയവ ഉണ്ടായ കാലഘട്ടത്തിൽ അത്തരം പ്രദേശങ്ങളിൽ മെഡിക്കൽ ക്യാമ്പുകൾ ആരംഭിക്കുന്നതിനും മെഡിക്കൽ സഹായം എത്തിക്കുന്നതിനും ആവശ്യമായ ചുമതല ഏറ്റെടുത്ത് പ്രവർത്തിച്ചു. 'കൊറോണയുടെ കാലഘട്ടത്തിൽ കൊറോണയുടെ സംസ്ഥാനതല ഏകോപന ചുമതല മന്ത്രി ഓഫീസിൽ ഭാഗമായി ഏറ്റെടുത്ത് പ്രവർത്തിച്ചു.
ബാലസംഘത്തിലൂടെയാണ് സംഘടന പ്രവർത്തനം ആരംഭിച്ചത് :മൊറാഴ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്എഫ്ഐയുടെ യൂണിറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. എസ്എഫ്ഐയുടെ തളിപ്പറമ്പ് ഏരിയ കമ്മിറ്റി അംഗവും ഏരിയ പ്രസിഡണ്ട് , തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. എസ്എഫ്ഐയുടെ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായി പ്രവർത്തിച്ചു - ദീർഘകാലം ഡിവൈഎഫ്ഐയുടെ ബക്കളം വില്ലേജ് സെക്രട്ടറി ബ്ലോക്ക് കമ്മിറ്റി അംഗം എന്ന നിലകളിൽ പ്രവർത്തിച്ചു.
ഡിവൈഎഫ്ഐയുടെ ബക്കളും വില്ലേജ് സെക്രട്ടറി പ്രവർത്തിക്കവെയാണ് 2006 ൽ മന്ത്രി ഓഫീസിൽ പോയത്. സിപിഐ എം ബക്കളം ലോക്കൽ സെക്രട്ടറിയായും പ്രവർത്തിച്ചു. നിലവിൽ സിപിഐ എം തളിപ്പറമ്പ് ഏരിയാ കമ്മിറ്റി അംഗമാണ്. ഭാര്യ കെ സരിത (ക്ലാർക്ക്, കേരള ക്ലേയ്സ് ആൻഡ് സെറാമിക്സ് പ്രോഡക്റ്റ് ലിമിറ്റഡ് (കെസിസിപിഎൽ) 'മക്കൾ: ആദിത്ത് പാച്ചേനി (കോളേജ് ഓഫ് എൻജിനീയറിങ് തൃക്കരിപ്പൂരിൽ മൂന്നാം വർഷ ബിടെക് വിദ്യാർഥി ) ആദിൽ ഗോവിന്ദ് ( മോറാഴ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പത്താംതരം വിദ്യാർത്ഥി).
54 വയസ്സാണ് - . വിദ്യാഭ്യാസം -എം എ ഹിസ്റ്ററി,എം എ സോഷ്യോളജി, ബി.എഡ്. സോഷ്യൽ സയൻസ് , SET( സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) സോഷ്യോളജി......ദീർഘകാലം ഹയർ സെക്കൻഡറി അധ്യാപകനായ കോളേജ് അധ്യാപകനായും ജോലി ചെയ്തിരുന്നു.