പി.  പി ദിവ്യ രാജി വയ്ക്കണം : കണ്ണൂർ ജില്ലാ പഞ്ചായത്ത് കാര്യാലയത്തിൽ അതിക്രമിച്ച് കയറിയ യുവമോർച്ച പ്രവർത്തകരെ അറസ്റ്റു ചെയ്തു നീക്കി

​​​​​​​

എ.ഡി.എം കെ. നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ കണ്ണൂർ ജില്ലാ പഞ്ചായത്ത് കാര്യാലയത്തിൽ ഇരച്ചുകയറി.

 

കണ്ണൂർ: എ.ഡി.എം കെ. നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ കണ്ണൂർ ജില്ലാ പഞ്ചായത്ത് കാര്യാലയത്തിൽ ഇരച്ചുകയറി. യുവമോർച്ച കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം നടത്തിയത്.

ചൊവ്വാഴ്ച്ച രാവിലെ പതിനൊന്നരയോടെ ജില്ലാ പഞ്ചായത്തിലേക്ക് പ്രകടനമായി എത്തിയ യുവമോർച്ച പ്രവർത്തകർ പൊലിസ് വലയം മറികടന്ന് ഗേറ്റ് മറികടന്ന് ജില്ലാ പഞ്ചായത്ത് ഓഫിസിലേക്ക് കയറുകയായിരുന്നു. കണ്ണൂർ ടൗൺ സി. ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് യുവമോർച്ച നേതാക്കളെ അറസ്റ്റു ചെയ്തു നീക്കിയത്. യുവമോർച്ച കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി അർജുൻ മാവിലക്കണ്ടി, യുവമോർച്ച ജില്ലാ സെക്രട്ടറി അർജുൻ ദാസ്, യുവമോർച്ച ജില്ല. ട്രഷറർ അക്ഷയ്കൃഷ്ണ , ബി.ജെ.പി ജില്ലാ സെക്രട്ടറി അരുൺ കൈതപ്രം , മണ്ഡലം ജനറൽ സെക്രട്ടറി ബിനിൽ കണ്ണൂർ എന്നിവർ നേതൃത്വം നൽകി.