പി കെ സൗമിനിക്ക്​ വേണം സുമനസ്സുകളുടെ കൈത്താങ്ങ്​

ഹൃദയവാൾവ്​ സംബന്ധമായ അസുഖത്തെ തുടർന്ന്​ ചികിത്സയിൽ കഴിയുന്ന കീഴല്ലൂർ കടാങ്ങോട്ടെ സിമി സൂര്യ നിവാസിൽ പി കെ സൗമിനിക്ക്​ വേണം സുമനസ്സുകളുടെ കൈത്താങ്ങ്​. ഏറെ നാളായി ചികിത്സയിൽ കഴിയുന്ന സൗമിനി നിലവിൽ

 

കീഴല്ലൂർ :ഹൃദയവാൾവ്​ സംബന്ധമായ അസുഖത്തെ തുടർന്ന്​ ചികിത്സയിൽ കഴിയുന്ന കീഴല്ലൂർ കടാങ്ങോട്ടെ സിമി സൂര്യ നിവാസിൽ പി കെ സൗമിനിക്ക്​ വേണം സുമനസ്സുകളുടെ കൈത്താങ്ങ്​. ഏറെ നാളായി ചികിത്സയിൽ കഴിയുന്ന സൗമിനി നിലവിൽ ഏറണാകുളം അമൃത ആശുപത്രിയിലാണ്​ ഉള്ളത്​. ഹൃദയ വാൾവ്​ മാറ്റി വെക്കണമെന്നാണ്​ ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്​. ഭാരിച്ച ചെലവ്​ വേണം ഇതിന്​. 

ഇതിനകം തന്നെ ലക്ഷങ്ങൾ ചികിത്സക്കായി ചെലവഴിച്ചു കഴിഞ്ഞു. കൂലി പണിയെടുത്ത്​ സാധാരണ ജീവിതം നയിക്കുന്ന ഭർത്താവ്​ പി സതീശന്​ ഇത്രയും വലിയ തുക താങ്ങാൻ കഴിയാത്ത സ്ഥിതിയാണ്​. ഈ  സാഹചര്യത്തിൽ പി കെ സൗമിനിയുടെ ചികിത്സക്ക്​ ആവശ്യമായ തുക കണ്ടെത്തുന്നതിന്​ കീഴല്ലൂർ പഞ്ചായത്ത്​ പ്രസിഡൻറ്​  സി സജീവൻ ചെയർമാനായും എൻ ജയൻ കൺവീനറായും പി ഷമൽ ട്രഷററായും ചികിത്സാ കമ്മിറ്റി രൂപീകരിച്ച്​ പ്രവർത്തനം നടത്തിവരുന്നുണ്ട്​. മട്ടന്നൂർ സെൻട്രൽ ബാങ്ക്​ ഓഫ്​ ഇന്ത്യയുടെ മട്ടന്നൂർ ശാഖയിൽ പി കെ സൗമിനി ചികിത്സാ സഹായ കമ്മിറ്റിയുടെ പേരിൽ അക്കൗണ്ട്​ തുടങ്ങിയിടുണ്ട്​. നമ്പർ 4171126213.IFSC CBIN0284210.ഫോൺ:  9744780672 (കൺവീനർ), 9656866514 (ട്രഷറർ)