പാട്ടുംപാടി ശ്യാമള ടീച്ചർ വിജയിക്കുമെന്ന്‌ പി ജയരാജൻ ; പി കെ ശ്യാമള ടീച്ചറുടെ തെരഞ്ഞെടുപ്പ്‌ പ്രചാരണാർഥം തളിപ്പറമ്പിൽ റോഡ്‌ഷോ നടത്തി

തളിപ്പറമ്പ് മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി പി കെ ശ്യാമള ടീച്ചറുടെ തെരഞ്ഞെടുപ്പ്‌ പ്രചാരണാർഥം എൽഡിവൈഎഫിന്റെ നേതൃത്വത്തിൽ തളിപ്പറമ്പിൽ റോഡ്‌ഷോ നടത്തി.

 

തളിപ്പറമ്പ് മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി പി കെ ശ്യാമള ടീച്ചറുടെ തെരഞ്ഞെടുപ്പ്‌ പ്രചാരണാർഥം എൽഡിവൈഎഫിന്റെ നേതൃത്വത്തിൽ തളിപ്പറമ്പിൽ റോഡ്‌ഷോ നടത്തി.
 എൽഡിഎഫ് സ്ഥാനാർഥി പി കെ ശ്യാമള ടീച്ചറുടെ വിജയരവംമുഴക്കി നഗരത്തെ ഇളക്കിമറിച്ച് റോഡ് ഷോ. മറ്റാരുണ്ട്‌ എൽഡിഎഫ്‌ അല്ലാതെ  മുദ്രാവാക്യവുമായി തുറന്ന വാഹനത്തിൽ ആയിരങ്ങളെ അഭിവാദ്യം ചെയ്‌ത്‌ സ്ഥാനാർഥിയുമായി  ഇടത് യുവജന സംഘടനയിലെ  പ്രവർത്തകർ അണിനിരന്ന റോഡ് ഷോ തളിപ്പറന്പ്‌ നഗരത്തെ  ആവേശത്തിലാഴ്ത്തി. 

 പൊതുപര്യടനം അവസാനിക്കുന്നതിന്‌  മണിക്കൂറുകൾക്ക്‌മുന്പ്‌ നടത്തിയ  വിജയവിളംബരമായ റോഡ്‌ ഷോ പൂക്കോത്ത് നടയിൽനിന്നും ആരംഭിച്ച  നഗരംചുറ്റി മന്നയിൽനിന്നും  ചിന്മയ വഴി പൂക്കോത്ത് നടയിൽ  സമാപിച്ചു.  എൽഡിവൈഎഫ് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ  കാതടപ്പിക്കുന്ന ബാന്റ്‌വാദ്യങ്ങളുടെ അകംപടിയോടെ യുള്ള റോഡ് ഷോയിൽ  വർണവെളിച്ചത്തിൽ  ഡിജെ സംഗീത ലഹരിയിൽ  നൂറുകണക്കിന്  യുവതി യുവാക്കൾ ചുവട്‌ വച്ചു.  


 
സ്ഥാനാർഥിയുടെ ചിത്രംപതിച്ച ടീഷർട്ട് ധരിച്ച കുട്ടികളുടെ ഫ്ളാഷ് മോബും  കൂറ്റൻ ചെങ്കൊടിവീശിയും  വർണബലൂണുകൾ ഉയർത്തിയും ,ഫയർഷോ , കരിമരുന്ന് പ്രയോഗം എന്നിവ  ആവേശം പകർന്നു.   സ്ഥാനാർഥിയുടെ ചിത്രംപതിച്ചവരും  പ്ലകാർഡുകളുമേന്തിയവരും നൃത്തചുവടുകളുമായി അണിനിരന്നു. റോഡ് ഷോ  സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ ഫ്ളാഗ് ഓഫ് ചെയ്തു.

പാട്ടുംപാടി ശ്യാമള ടീച്ചർ വിജയിക്കുമെന്ന്‌ പി ജയരാജൻ  പറഞ്ഞു. കെ സന്തോഷ് അധ്യക്ഷത വഹിച്ചു. സിനിമാതാരം സന്തോഷ്‌  കീഴാറ്റൂർ തുടങ്ങിയവർ  പങ്കെടുത്തു.

allowfullscreen