ഗാന്ധിമാർഗത്തിലേക്ക് 'ഒരു ചുവട്' പദ്ധതിയുടെ ഭാഗമായി ഗാന്ധിജിയുടെ ആത്മ കഥ വിതരണത്തിന് കാടാച്ചിറ കോട്ടൂർ മാപ്പിള എൽ സ്കൂളിൽ തുടക്കമായി
ഇന്ദിരാഗാന്ധി സോഷ്യൽ ഫൗണ്ടേഷൻ ഇന്ദിരാഭവൻ കോട്ടൂർ നടപ്പിലാക്കുന്ന ഗാന്ധിമാർഗത്തിലേക്ക് ഒരു ചുവട് പദ്ധതിയുടെ ഭാഗമായുള്ള ഗാന്ധിജിയുടെ ആത്മ കഥ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി.
കാടാച്ചിറ : ഇന്ദിരാഗാന്ധി സോഷ്യൽ ഫൗണ്ടേഷൻ ഇന്ദിരാഭവൻ കോട്ടൂർ നടപ്പിലാക്കുന്ന ഗാന്ധിമാർഗത്തിലേക്ക് ഒരു ചുവട് പദ്ധതിയുടെ ഭാഗമായുള്ള ഗാന്ധിജിയുടെ ആത്മ കഥ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി.
എൻ്റെ സത്യാന്വേഷണ പരീക്ഷണ കഥ " കാടാച്ചിറ കോട്ടൂർ മാപ്പിള എൽ സ്കൂളിലെ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത് കൊണ്ട് കടമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി വി.പ്രേമവല്ലി പദ്ധതി ഉദ്ഘാടനം ചെയ്തു.കടമ്പൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് സി.ഒ രാജേഷ് ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി.
ഇന്ദിരാഗാന്ധി സോഷ്യൽ ഫൗണ്ടേഷൻ സെക്രട്ടറി ധനിത്ത് ലാൽ എസ് നമ്പ്യാർ പദ്ധതിയെ കുറിച്ച് വിവരിച്ചു.ദിനേശ് ബാബു അധ്യക്ഷനായ ചടങ്ങിൽ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി കെ റസാഖ്, സനൽ കാടാച്ചിറ, പ്രധാനധ്യാപിക ഷീല, ഹഫ്സീർ പുല്ലാഞ്ഞി, ഹംസ കോട്ടൂർ തുടങ്ങിയവർ സംസാരിച്ചു.
കടമ്പൂർ ഗ്രാമപഞ്ചായത്തിലെ വിവിധ സ്കൂളുകളിലെ അഞ്ചാം ക്ലാസ്സ് വിദ്വാർത്ഥികൾക്കാണ് ഗാന്ധിജിയുടെ ആത്മകഥ വിതരണം ചെയ്യുന്നത്. വരും ദിവസങ്ങളിൽ മറ്റു വിദ്യാലയങ്ങളിലും വിതരണം ചെയ്യും.