ഡൽഹിയിലെ സമര പോരാട്ടത്തിൽ പങ്കെടുത്ത പ്രതിപക്ഷ നേതാവ് പിണറായി വിജയന് കണ്ണൂരിൽ സ്വീകരണം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിനെതിരായ ഡൽഹിപ്രക്ഷോഭത്തിൽ പങ്കെടുത്തതിന് ശേഷം ആദ്യമായി കണ്ണൂരിലെത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഉജ്ജ്വല സ്വീകരണം

 

കണ്ണൂർ:മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിനെതിരായ ഡൽഹിപ്രക്ഷോഭത്തിൽ പങ്കെടുത്തതിന് ശേഷം ആദ്യമായി കണ്ണൂരിലെത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഉജ്ജ്വല സ്വീകരണം. കണ്ണൂർ റെയിൽവേ സ്റ്റേഷനിലാണ് സിപി എം ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ സ്വീകരണം നൽകിയത്.

പിണറായിക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുള്ള പ്ലക്കാർഡുകളുമായാണ് പ്രവർത്തകർ സ്വീകരിക്കാൻ എത്തിയത്. സിപി എം കണ്ണൂർ ജില്ല സെക്രട്ടറി കെ കെ രാഗേഷ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ജയരാജൻ,സംസ്ഥാന സമിതി അംഗങ്ങളായ പി ശശി ,എൻ ചന്ദ്രൻ, വികെ സനോജ് എം എൽ എ, കെവി സുമേഷ് എം എൽ എ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.