ഓപ്പറേഷൻ തൂഫാൻ റെയ്ഡ്: തളിപ്പറമ്പിൽ രണ്ട് പേർ അറസ്റ്റിൽ
തളിപ്പറമ്പിൽ വീണ്ടും ഓപ്പറേഷൻ തൂഫാൻ റെയ്ഡ് നടത്തി. എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിലായി.
Jun 25, 2026, 09:29 IST
തളിപ്പറമ്പ്: തളിപ്പറമ്പിൽ വീണ്ടും ഓപ്പറേഷൻ തൂഫാൻ റെയ്ഡ് നടത്തി. എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിലായി.തളിപ്പറമ്പ് ആസാദ് നഗറിലെ സുബൈദ മൻസിലിൽ പി.പി.ഷഹീർ(36), പഴയങ്ങാടി മാടായി ആർ.സി.ചർച്ചിന് സമീപത്തെ സി.പി.ഹൗസിൽ സി.പി.അറഫാത്ത്(39) എന്നിവരെയാണ് ജില്ല റൂറൽ പോലീസ് മേധാവിയുടെ കീഴിൽ പ്രവർത്തിക്കുന്ന ലഹരിവിരുദ്ധ സേനയായ ഡാൻസാഫും തളിപ്പറമ്പ് പോലീസും സംയുക്തമായി പിടികൂടിയത്.
ഡാൻസാഫ് സംഘം ഇരുവരെയും നിരീക്ഷിച്ചുവരികയായിരുന്നു. ഇന്നലെ രാത്രി ഏഴരയോടെ തളിപ്പറമ്പ് ദേശീയപാതയിലെ പാറേക്കുളം ജ്വല്ലറിക്ക് സമീപം ഇരുവരും കെ.എൽ-60 യു-0707 നമ്പർ മഹീന്ദ്ര താർ ജീപ്പിൽ ഇരിക്കവെയാണ് തളിപ്പറമ്പ് എസ്.ഐ കെ.എസ്.നിതിൻ, എസ്.ഐ യു.എസ്.അസ്ബർ ബാബു, സീനിയർ സി.പി.ഒ ബൈജു എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘമെത്തി റെയ്ഡ് നടത്തിയത്.