ഓപ്പറേഷൻ തൂഫാൻ : തലശേരിയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ അറസ്‌റ്റിൽ
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ രാത്രികാല വാഹന പരിശോധനയ്ക്കിടെ 4.19 ഗ്രാം എം.ഡി.എം.എ യുമായി മൂന്ന് യുവാക്കളെ തലശേരി
Jul 25, 2026, 09:21 IST
തലശേരി:ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ രാത്രികാല വാഹന പരിശോധനയ്ക്കിടെ 4.19 ഗ്രാം എം.ഡി.എം.എ യുമായി മൂന്ന് യുവാക്കളെ തലശേരി ടൗൺ പൊലീസ് പിടികൂടി.മനയത്ത് വയൽ സ്വദേശി മുഹമ്മദ് ഷദാബ് റോഷൻ (29), താഴെവയൽ സ്വദേശി വി.പിമുസ്താഫിർ (31), ആണ്ടിപ്പീടിക സ്വദേശി മുഹമ്മദ് റഫ്‌നാസ് (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.കൊളശ്ശേരി ഭാഗത്ത് നൈറ്റ് പെട്രോളിംഗിനിടെ നടത്തിയ വാഹന പരിശോധനയിലാണ് ഇവരിൽ നിന്ന് രാസലഹരി കണ്ടെടുത്തത്.
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി. വി. വിജയ ഭരത് റെഡ്ഡി ഐപിഎസ്, തലശ്ശേരി എസിപി ഡോ. എം.നന്ദഗോപൻ എന്നിവരുടെ നിർദ്ദേശ പ്രകാരം തലശ്ശേരി പോലീസ് സ്റ്റേഷൻ എസ്.ഐ ഇ . കെ സന്തോഷ് കുമാർ, എൻ കെനസീർ , എ കെ നിതീഷ് കണ്ണൂർ ഡാൻസാഫ് ടീം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.