ഓപ്പറേഷൻ തണ്ടർ : തളിപ്പറമ്പിൽ എക്സൈസിന്റെ മിന്നൽ പരിശോധന ; കഞ്ചാവുമായി രണ്ട് പശ്ചിമ ബംഗാൾ സ്വദേശികൾ അറസ്റ്റിൽ
ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി തളിപ്പറമ്പ് എക്സൈസ് റേഞ്ചിന്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ കഞ്ചാവ് കൈവശം വെച്ചതിന് രണ്ട് പശ്ചിമ ബംഗാൾ സ്വദേശികളെ അറസ്റ്റ് ചെയ്തു.
ഒഡീഷ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് കഞ്ചാവും മറ്റ് ലഹരിവസ്തുക്കളും എത്തിക്കുന്ന ശൃംഖലയിലെ പ്രധാന കണ്ണികളാണ് പിടിയിലായവരെന്നാണ് എക്സൈസ് അധികൃതർ വ്യക്തമാക്കിയത്.
തളിപ്പറമ്പ് : ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി തളിപ്പറമ്പ് എക്സൈസ് റേഞ്ചിന്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ കഞ്ചാവ് കൈവശം വെച്ചതിന് രണ്ട് പശ്ചിമ ബംഗാൾ സ്വദേശികളെ അറസ്റ്റ് ചെയ്തു. പട്ടുവം ഭാഗത്തുനിന്നാണ് ജയന്ത മണ്ഡൽ (25), ഹരീഷ് ചന്ദ്ര മണ്ഡൽ (30) എന്നിവരെ പിടികൂടിയത്. പുളിമ്പറമ്പ്, വെള്ളിക്കീൽ, പട്ടുവം മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.
തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വിപിൻ ഇ.പി.യുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. അറസ്റ്റിലായ ഇരുവർക്കുമെതിരെ എൻ.ഡി.പി.എസ്. ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ഒഡീഷ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് കഞ്ചാവും മറ്റ് ലഹരിവസ്തുക്കളും എത്തിക്കുന്ന ശൃംഖലയിലെ പ്രധാന കണ്ണികളാണ് പിടിയിലായവരെന്നാണ് എക്സൈസ് അധികൃതർ വ്യക്തമാക്കിയത്.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഉദ്യോഗസ്ഥരായ അസീസ് എ., ബിജു വി.വി., മനോഹരൻ, എക്സൈസ് പ്രിവന്റീവ് ഓഫീസർ ഗ്രേഡ് മുഹമ്മദ് ഹാരിസ് കെ , സിവിൽ എക്സൈസ് ഓഫീസർമാരായ വിനീഷ് കെ., പ്രണവ് ടി. എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ലഹരിവസ്തുക്കളുടെ കടത്തും വിതരണവും തടയുന്നതിന്റെ ഭാഗമായി പരിശോധനകൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.