ചെറുതാഴത്ത് ഗാന്ധിപ്രതിമക്കും ഉമ്മൻചാണ്ടി ഫോട്ടോക്കും നേരെ കരിഓയിൽ പ്രയോഗം

ഗാന്ധിപ്രതിമയുടെ മേൽ കരിഓയിൽ പ്രയോഗം നടത്തിയതായി പരാതി. കോൺഗ്രസ് നിയന്ത്രണത്തിലുള്ള ചെറുതാഴം കോക്കാട്ടെ കോക്കാട് ഗ്രാമീണ വായനശാലക്ക് മുന്നിലെ ഗാന്ധിപ്രതിമയിലും വായനശാലയുടെ ചുമരിൽ തൂക്കിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഫോട്ടോയിലും വായനശാലയുടെ വരാന്തയിലും ഉൾപ്പെടെയാണ് കരിഓയിൽ പ്രയോഗം

 

പിലാത്തറ: ഗാന്ധിപ്രതിമയുടെ മേൽ കരിഓയിൽ പ്രയോഗം നടത്തിയതായി പരാതി. കോൺഗ്രസ് നിയന്ത്രണത്തിലുള്ള ചെറുതാഴം കോക്കാട്ടെ കോക്കാട് ഗ്രാമീണ വായനശാലക്ക് മുന്നിലെ ഗാന്ധിപ്രതിമയിലും വായനശാലയുടെ ചുമരിൽ തൂക്കിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഫോട്ടോയിലും വായനശാലയുടെ വരാന്തയിലും ഉൾപ്പെടെയാണ് കരിഓയിൽ പ്രയോഗം നടത്തിയത്.ഇന്നലെ രാത്രി 10നും ഇന്ന് രാവിലെ ആറരക്കും ഇടയിലാണ് സംഭവം. വായനശാല സെക്രട്ടറി എൻ.ഇ നിധിൻ നൽകിയ പരാതിയിൽ പരിയാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.