ഓൺലൈൻ ട്രേഡ് തട്ടിപ്പ് : മൊറാഴ സ്വദേശിയുടെയും സുഹൃത്തിൻ്റെയും ഒരു കോടി രൂപ കബളിപ്പിച്ചതിന് കേസെടുത്തു

ഓൺലൈൻ ട്രേ ഡിങ്ങിൽ പണം നിക്ഷേപി ച്ചാൽ വൻ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് മൊറാഴ സ്വദേശിയായ യുവാവിൽ നി ന്നും സുഹൃത്തിൽ നിന്നുമായി ഒരു കോടിയോളം രൂപ തട്ടിയെടുത്ത് വഞ്ചിച്ച സൈബർ തട്ടിപ്പു സംഘത്തിലെ മൂന്നു പേർക്കെതിരെ റൂറൽ സൈബർ ക്രൈം പോലീസ് കേസെടുത്തു

 

കണ്ണൂർ: ഓൺലൈൻ ട്രേ ഡിങ്ങിൽ പണം നിക്ഷേപി ച്ചാൽ വൻ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് മൊറാഴ സ്വദേശിയായ യുവാവിൽ നി ന്നും സുഹൃത്തിൽ നിന്നുമായി ഒരു കോടിയോളം രൂപ തട്ടിയെടുത്ത് വഞ്ചിച്ച സൈബർ തട്ടിപ്പു സംഘത്തിലെ മൂന്നു പേർക്കെതിരെ റൂറൽ സൈബർ ക്രൈം പോലീസ് കേസെടുത്തു. ആന്തൂർ മൊറാഴയിലെ പി.വി സുമേഷിന്റെ പരാതിയിലാണ് എറണാകുളത്തെ ദിൽ അഞ്ജു എന്ന ദിൽന പ്രമോദ്, അഭി ഷേക്, കണ്ണൂരിലെ ജോഷി ജോർജ്ജ് എന്നിവർക്കെതി രെ പോലീസ് കേസെടുത്തത്.

2025 ഡിസംബർ 20 മുതൽ 2026 മെയ് 30 വരെയുള്ള കാ ലയളവിൽ ബേങ്ക് അക്കൗണ്ട് വഴിയും പരാതിക്കാരന്റെ സു ഹൃത്തായ ശിവദ ബാബു എന്നിവരുടെ ബേങ്ക് അക്കൗ ണ്ടിൽ നിന്നായി 97,85,251 രൂ പ കൈക്കലാക്കിയ ശേഷം പണവും ലാഭവും തിരികെ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് സൈബർ പോലീസ് കേസെടുത്തത്.