ഓണ്‍ലൈന്‍ ബിസിനസ് നിക്ഷേപം ; തളിപ്പറമ്പ് സ്വദേശിയുടെ 17 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ കേസെടുത്തു
ഓണ്‍ലൈന്‍ ബിസിനസിലൂടെ ലാഭം ഉണ്ടാക്കാമെന്ന് പ്രലോഭിപ്പിച്ച് തൃച്ചംബരം സ്വദേശിയുടെ 17 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. സ്വിറ്റ്‌സര്‍ലന്റില്‍ പ്രവര്‍ത്തിച്ചുവരുന്ന അര്‍ഗോര്‍ ഹെര്‍ഹ്യൂസ് എന്ന കമ്പനിയുടെ മെന്ററായി പ്രവര്‍ത്തിച്ചു വരുന്ന ഹേമയുടെ പേരിലാണ് കേസ്.
Sep 16, 2026, 15:48 IST
തൃച്ചംബരം താഴെ വളപ്പില്‍ വീട്ടില്‍ സി.ബി ജയശീല്‍ എന്നയാളുടെ പരാതിയിലാണ് കേസ്. 2026 ജൂണ്‍ 30ന് അര്‍ഗോര്‍ ഗോള്‍ഡ് വാല്യു ഡോട്ട്‌കോം എന്ന വെബ്‌സൈറ്റ് വഴി ലഭിച്ച പരസ്യത്തില്‍ കമ്പനിയില്‍ പണം നിക്ഷേപിച്ചാല്‍ രണ്ട് മണിക്കൂറിനകം 10,000 രൂപക്ക് 13,000 രൂപ ലഭിക്കും എന്ന വാഗ്ദാനം നല്‍കി ജൂലായ് 5 മുതല്‍ 12 വരെ പല തവണകളായി 17,00,991 രൂപ കൈപ്പറ്റിയെങ്കിലും വാഗ്ദാനം ചെയ്ത പണമോ നിക്ഷേപിച്ച
തളിപ്പറമ്പ്: ഓണ്‍ലൈന്‍ ബിസിനസിലൂടെ ലാഭം ഉണ്ടാക്കാമെന്ന് പ്രലോഭിപ്പിച്ച് തൃച്ചംബരം സ്വദേശിയുടെ 17 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. സ്വിറ്റ്‌സര്‍ലന്റില്‍ പ്രവര്‍ത്തിച്ചുവരുന്ന അര്‍ഗോര്‍ ഹെര്‍ഹ്യൂസ് എന്ന കമ്പനിയുടെ മെന്ററായി പ്രവര്‍ത്തിച്ചു വരുന്ന ഹേമയുടെ പേരിലാണ് കേസ്.
തൃച്ചംബരം താഴെ വളപ്പില്‍ വീട്ടില്‍ സി.ബി ജയശീല്‍ എന്നയാളുടെ പരാതിയിലാണ് കേസ്. 2026 ജൂണ്‍ 30ന് അര്‍ഗോര്‍ ഗോള്‍ഡ് വാല്യു ഡോട്ട്‌കോം എന്ന വെബ്‌സൈറ്റ് വഴി ലഭിച്ച പരസ്യത്തില്‍ കമ്പനിയില്‍ പണം നിക്ഷേപിച്ചാല്‍ രണ്ട് മണിക്കൂറിനകം 10,000 രൂപക്ക് 13,000 രൂപ ലഭിക്കും എന്ന വാഗ്ദാനം നല്‍കി ജൂലായ് 5 മുതല്‍ 12 വരെ പല തവണകളായി 17,00,991 രൂപ കൈപ്പറ്റിയെങ്കിലും വാഗ്ദാനം ചെയ്ത പണമോ നിക്ഷേപിച്ച പണമോ നല്‍കാതെ വഞ്ചിച്ചുവെന്നാണ് പരാതി.