ഹോർട്ടികോർപ് വഴി നടപ്പിലാക്കുന്ന സവാള വിൽപനയ്ക്ക് തുടക്കം; ഉദ്ഘാടനം എം.എൽ എ അഡ്വ ടി . ഒ മോഹനൻ   നിർവ്വഹിച്ചു

അനിയന്തിതമായ സവാള വില നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായിസംസ്ഥാന സർക്കാറിൻ്റെ ആഭിമുഖ്യത്തിൽ ഹോർട്ടികോർപ് വഴി നടപ്പിലാക്കുന്ന സവാള വിൽപ്പനയുടെ ഉൽഘാടനം കലക്ട്രേറ്റ് അങ്കണത്തിൽ അഡ്വ ടി . ഒ മോഹനൻ എം.എൽ എ നിർവ്വഹിച്ചു. സവാള വിൽപ്പനയ്‌ക്കുള്ള മൊബൈൽ വാഹന യൂണിറ്റാണ് അദ്ദേഹം ഉദ്ഘാടനം ചെയ്തത്. 

'കരയിക്കുന്ന ഉള്ളി വില കണ്ണു തുടയ്ക്കാൻ സർക്കാർ' എന്ന ആശയം മുൻ നിർത്തി നാഷണൽ കോ ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് വഴി സംഭരിച്ച സവാളയാണ് ഹോർട്ടികോർപ് വിപണിയിലെത്തിച്ചത്. കിലോയ്ക്ക് 35 രൂപ നിരക്കിലാണ് വിൽപ്പന. ഹോർട്ടികോർപ് ഉത്തര മേഖലാ റീജിയണൽ മാനേജർ സിവി ജിദേഷ്, ജില്ലാ മാനേജർ കെ വി ഷീന എന്നിവർ പങ്കെടുത്തു. പത്ത് ക്വിൻ്റൽ സവാളയാണ് കണ്ണൂരിൽ വിപണനത്തിനെത്തിച്ചത്.