ഗാന്ധി മാർഗത്തിലേക്ക് ഒരു ചുവട് പദ്ധതി " യുടെ ഭാഗമായി കടമ്പൂർ ഈസ്റ്റ് യു.പി സ്കൂൾ വിദ്യാർത്ഥികൾക്ക് ഗാന്ധിജിയുടെ ആത്മകഥ "എൻ്റെ സത്യാന്വേഷണ പരീക്ഷണ കഥ"വിതരണം ചെയ്തു
മഹാത്മ ഗാന്ധിജിയുടെ ആത്മകഥ"എൻ്റെ സത്യാന്വേഷണ പരീക്ഷണ കഥയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് "ഗാന്ധി മാർഗത്തിലേക്ക് ഒരു ചുവട് പദ്ധതി " യുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്ക് ഗാന്ധിജിയുടെ ആത്മകഥ "എൻ്റെ സത്യാന്വേഷണ പരീക്ഷണ കഥ"വിതരണം ചെയ്തു.
Nov 26, 2025, 19:11 IST
കാടാച്ചിറ: മഹാത്മ ഗാന്ധിജിയുടെ ആത്മകഥ"എൻ്റെ സത്യാന്വേഷണ പരീക്ഷണ കഥയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് "ഗാന്ധി മാർഗത്തിലേക്ക് ഒരു ചുവട് പദ്ധതി " യുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്ക് ഗാന്ധിജിയുടെ ആത്മകഥ "എൻ്റെ സത്യാന്വേഷണ പരീക്ഷണ കഥ"വിതരണം ചെയ്തു.
കോട്ടൂർ ഇന്ദിരാഗാന്ധി സോഷ്യൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ കടമ്പൂർ ഈസ്റ്റ് യുപി സ്കൂളിൽ നടന്ന ആത്മകഥയുടെ വിതരണം കടമ്പൂർ സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡൻ്റ് കെ.വി.അനീഷ് ഉദ്ഘാടനം ചെയ്തു.ഇന്ദിരാഗാന്ധി സോഷ്യൽ ഫൗണ്ടേഷൻ സെക്രട്ടറി ധനിത്ത് ലാൽ എസ് നമ്പ്യാർ അധ്യക്ഷനായ ചടങ്ങിൽ ഫൗണ്ടേഷൻ ചെയർമാൻകെ.കെ.ദിനേശ് ബാബു, പ്രധാന അധ്യാപിക ബീന ടീച്ചർ, സനൽ കാടാച്ചിറ, സനിഷ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.