തൃശൂര്‍ ഇരിങ്ങാലക്കുടയിൽ കൊടുവാള്‍ കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച
കേസില്‍ ഒരാള്‍ കൂടി റിമാന്റില്‍

ഇരിങ്ങാലക്കുട ആളൂര്‍ സ്വദേശി വട്ടപ്പറപറമ്പില്‍ അമീഷിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പൊനിശേരി ജിന്റോ ജോണി (36) യെ ആളൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

 

ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് കേസിനാസ്പദമായ സംഭവം

തൃശൂര്‍: ഇരിങ്ങാലക്കുട ആളൂര്‍ സ്വദേശി വട്ടപ്പറപറമ്പില്‍ അമീഷിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പൊനിശേരി ജിന്റോ ജോണി (36) യെ ആളൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

ഈ കേസിലെ പ്രതികളായ പുലിപ്പാറക്കുന്ന് പൂവ്വത്തിക്കര വീട്ടില്‍ വലിയ മല്ലു എന്ന  മിഥുന്‍, ഇയാളുടെ അനുജന്‍ കുഞ്ഞു മല്ലു എന്ന അരുണ്‍, ആളൂര്‍ സ്വദേശി കൈനാടത്തുപറമ്പില്‍ ജെനില്‍, ആളൂര്‍ ഇല്ലത്തുപറമ്പില്‍ വീട്ടില്‍  മുഹമ്മദ് ജാസിക് എന്നിവരെ കൃത്യം നടന്ന സ്ഥലത്തേക്ക് വാഹനത്തില്‍ എത്തിക്കുകയും കൃത്യത്തിന് ശേഷം ഒളിവില്‍ പോകാന്‍ സഹായിക്കുകയും ചെയ്തതിനാണ് ജിന്റോയെ തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നിര്‍ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. കെ.ജി. സുരേഷ്, ആളൂര്‍ ഇന്‍സ്‌പെക്ടര്‍ കെ.എം. ബിനീഷ് എന്നിവരുടെ സംഘം പിടികൂടിയത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് കേസിനാസ്പദമായ സംഭവം. ജിന്റോ ആളൂര്‍ പോലീസ് സ്റ്റേഷന്‍ റൗഡി ആണ്. ജിന്റോ 2017ല്‍ ചാലക്കുടി പോലീസ് സ്റ്റേഷനില്‍ ഒരു കവര്‍ച്ചാക്കേസും രണ്ട് വധശ്രമക്കേസും കൊരട്ടി പോലീസ് സ്റ്റേഷനില്‍ ഒരു കവര്‍ച്ചാക്കേസും 2021 ല്‍ ചാലക്കുടി പോലീസ് സ്റ്റേഷനില്‍ സ്ത്രീയെ ആക്രമിച്ചതിനുള്ള കേസും 2023 ല്‍ മാള പോലീസ് സ്റ്റേഷനില്‍ ഒരു വധശ്രമക്കേസും അടക്കം ആറ് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ആളൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ.എം. ബിനീഷ്, എസ്.ഐ. സുരേന്ദ്രന്‍, സി.പി.ഒമാരായ ജിബിന്‍, ബിലഹരി എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.