കതിരൂരിൽ കള്ളനോട്ട് നൽകി ഓണംബമ്പർ ലോട്ടറിയെടുത്ത കേസിൽ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി
കതിരൂർആറാംമൈലിലെ ലോട്ടറി കടയിൽ നിന്നും കള്ളനോട്ടുകൾ നൽകി ഓണം ബമ്പർ ടിക്കറ്റുകൾ വാങ്ങിച്ചുവെന്ന പരാതിയിൽ കതിരൂർ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി.ആറാം മൈൽ എരുവട്ടി റോഡിലെ ത്രീസ്റ്റാർ ലോട്ടറി
കതിരൂർ : കതിരൂർആറാംമൈലിലെ ലോട്ടറി കടയിൽ നിന്നും കള്ളനോട്ടുകൾ നൽകി ഓണം ബമ്പർ ടിക്കറ്റുകൾ വാങ്ങിച്ചുവെന്ന പരാതിയിൽ കതിരൂർ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി.ആറാം മൈൽ എരുവട്ടി റോഡിലെ ത്രീസ്റ്റാർ ലോട്ടറി ഏജൻസിയിലാണ് തട്ടിപ്പ് നടന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ കതിരൂർ പൊലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി വരുന്നത്.
ആറാം മൈൽ എരുവട്ടി റോഡിൽ ബാബുവിൻ്റെ ഉടമസ്ഥതയിലുള്ള ത്രീസ്റ്റാർ ലോട്ടറി സ്റ്റാളിലാണ് സംഭവം. ശനിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെ രണ്ട് യുവാക്കളെത്തി 500 രൂപയുടെ മൂന്ന് കള്ളനോട്ടുകൾ നൽകി 25 കോടി ഒന്നാം സമ്മാനത്തുകയുള്ള മൂന്ന് ഓണം ബമ്പർ ടിക്കറ്റുകൾ വാങ്ങുകയായിരുന്നു. ഈ സമയം ജീവനക്കാരിയായ റീത്ത മാത്രമാണ് കടയിലുണ്ടായിരുന്നത്. വൈകീട്ട് ബാബു എത്തിയപ്പോഴാണ് 500 രൂപ നോട്ടുകളിൽ പന്തികേടുള്ളതായി തോന്നിയത്.
കൂടുതൽ പരിശോധിച്ചപ്പോൾ ഒരേ നമ്പറുകളിലുള്ള കള്ളനോട്ടുകളാണെന്ന് വ്യക്തമായത്. ഉടൻ കതിരൂർ പൊലി സിൽപരാതി നൽകുകയായിരുന്നും ജീവനക്കാരിയായ റീത്ത പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ കതിരൂർ പൊലിസ് സമീപത്തെ സി സി ടിവികൾ കേന്ദ്രീകരിച്ച് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.