ഓണക്കാലത്തെ ഗതാഗത കുരുക്ക് ഒഴിവാക്കാൻ നടപടി സ്വീകരിക്കാൻ കണ്ണൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ തീരുമാനം

ഓണക്കാലത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കോർപ്പറേഷൻ കൗൺസിൽ യോഗം തീരുമാനിച്ചു.

 

കണ്ണൂർ: ഓണക്കാലത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കോർപ്പറേഷൻ കൗൺസിൽ യോഗം തീരുമാനിച്ചു.മേലെ ചൊവ്വ മേൽ പാലത്തിൻ്റെ പൈലിംഗ് ജോലി കൂടുതൽ ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നുണ്. ഈ സമയത്ത് പ്രവൃത്തി ആരംഭിച്ചത് ശരിയല്ലെന്നും കൗൺസിൽ യോഗം വിലയിരുത്തി.

എൻ. എസ്തീയറ്റർ റോഡിലെ കലുങ്ക് നിർമ്മാണവും റോഡ് പ്രവൃത്തിയും അതിവേഗത്തിലാണ് നടക്കുന്നത്. ഒരു ഭാഗം തുറന്നു കൊടുത്ത് പ്രവർത്തി നടത്താൻ സാധിക്കുകയില്ല. ഈ മാസം 16ഓടെ പ്രവർത്തി പൂർത്തീകരിച്ച് റോഡ് തുറന്ന് കൊടു ക്കുമെന്നും മേയർ അറിയിച്ചു. വാഹന പാർക്കിംഗിന് കൂടുതൽ സൗകര്യമൊരുക്കും.

സാങ്കേതിക പ്രശന്ങ്ങൾ പരിഹരിച്ച് മൾട്ടി ലെവൽ കാർ പാർക്കിംഗ് കേന്ദ്രം തുറന്നു. റോഡരികിൽ നിർത്തിയിടുന്ന വാഹനങ്ങൾ ഇനി പാർക്കിംഗ് കേന്ദ്രത്തിലേക്ക് മാറ്റണം.കൂടുതൽ പാർ ക്കിംഗിനായി നഗരത്തിൽ തുറസായി കിടക്കുന്ന സ്ഥലങ്ങൾ പ്രയോജനപ്പെടുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം ചേരുമെന്നും മേയർ അറിയിച്ചു. നഗരത്തിലെ സ്ട്രീറ്റ് ലൈറ്റുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കും. അറ്റകുറ്റപ്പണികൾ എടുക്കാൻ കരാറുകാർക്ക് നിർദേശം നൽകും.കരാറുകൾ കരാർ ലംഘിച്ചാൽ നടപടി ഉണ്ടാകുമെന്നും മേയർ അറിയിച്ചു. മെക്കാഡം ടാറിംഗ് പൂർത്തിയാക്കിയ റോഡ് ഉൾപ്പെടെ ജല അതോറിറ്റി കുത്തിപ്പൊളിക്കുന്നത് നിയന്ത്രിക്കണമെന്ന് ഡെപ്യൂട്ടി മേയർ കെ.പി താഹിർ പറഞ്ഞു.

നഗരത്തിൽ നിരവധി സ്ഥാപനങ്ങൾ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നുണ്ട് ഇവ കണ്ടെത്തി ആവശ്യമായ നടപടി എടുക്കണമെന്നും താഹിർ ആവശ്യപ്പെട്ടു. നഗരത്തിൽ വിവിധ ഇടങ്ങൾ അക്രമകാരികളായ നായകളുടെ ശല്യം വർധക്കുന്നതായി കൗൺസിലർ മാർ പരാതിപ്പെട്ടു.

കോർപ്പറേഷൻ്റെ നേത്യത്വത്തിൽ വാക്‌സിനേഷൻ ആരംഭിച്ചു. സ്വന്തമായി എബിസി കേന്ദ്രം ആരംഭിക്കാനുള്ള നടപടികൾ നടത്തുന്നുണ്ടെന്നും മേയർ അറിയിച്ചു. കസാനക്കോട്ടയിൽ അനധികൃതമായി നായകളെ വളർത്തുന്ന ആൾക്കെതിരെ നടപടിയെടുക്കണമെന്ന് സഹദ് ആവശ്യപ്പെട്ടു.

വാഹനാപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പൊടിക്കുണ്ട് മുതൽ കാൽടെക്സ് വരെയും താണ മുതൽ മേലെ ചൊവ്വവരെയും ഡിവൈഡർ ലൈറ്റ് സ്ഥാപിക്കാൻ തീരുമാനിച്ചു. യോഗത്തിൽ പി ഷമീമ,റിഷാം താ ണ,സി നിസാമി,സഹദ്,എം സിറാജ്,സുബൈർ കിച്ചിരി,സോന ജയറാം,റിജിൽ മാക്കുറ്റി,ഉമേഷ് കണിയാങ്കണ്ടി പങ്കെടുത്തു.