ഓണം കഴിഞ്ഞിട്ടും കണ്ണൂർ നഗരത്തിലെ ഗതാഗത കുരുക്ക് അഴിഞ്ഞില്ല ;ദുരിതക്കയത്തിൽ യാത്രക്കാർ

കണ്ണൂർ നഗരത്തിൽ ഓണാഘോഷം കഴിഞ്ഞിട്ടും ഗതാഗത കുരുക്ക് അയഞ്ഞില്ല. ശനിയാഴ്ച്ച ഉച്ചയോടെ അതിശക്തമായ ഗതാഗത കുരുക്കാണ് കണ്ണൂർ നഗരത്തിലെ പഴയ ബസ് സ്റ്റാൻഡ്, കാൽടെക്സ്, തെക്കി ബസാർ, പ്ളാസ,തളാപ്പ് എന്നിവ ടങ്ങളിൽ അനുഭവപ്പെട്ടത്

 

കണ്ണൂർ: കണ്ണൂർ നഗരത്തിൽ ഓണാഘോഷം കഴിഞ്ഞിട്ടും ഗതാഗത കുരുക്ക് അയഞ്ഞില്ല. ശനിയാഴ്ച്ച ഉച്ചയോടെ അതിശക്തമായ ഗതാഗത കുരുക്കാണ് കണ്ണൂർ നഗരത്തിലെ പഴയ ബസ് സ്റ്റാൻഡ്, കാൽടെക്സ്, തെക്കി ബസാർ, പ്ളാസ,തളാപ്പ് എന്നിവ ടങ്ങളിൽ അനുഭവപ്പെട്ടത് വാഹനങ്ങൾ അര മണികൂറോളം ഗതാഗത കുരുക്കിൽ കുടുങ്ങി. പലയിടങ്ങളിലും ഹോം ഗാർഡുമാരും ട്രാഫിക്ക് പൊലിസു മുണ്ടായിരുന്നുവെങ്കിലും ഫലപ്രദമായില്ല. നേരത്തെ പൊലിസ് നഗരത്തിൽ ഓണ തിരക്ക് ഒഴിവാക്കാൻ ഗതാ ഗത കുരുക്കഴിക്കാൻ ട്രാഫിക്ക് പരിഷ്കരണമേർപ്പെടുത്തിയെങ്കിലും കുരുക്ക് മുറുകിയതിനാൽ പിൻവലിക്കുകയായിരുന്നു. 

ഓട്ടോറിക്ഷകൾ പൊലിസ് വാഹനങ്ങൾ, ആംബുലൻസുകൾ തുടങ്ങിയവ ഗതാഗത കുരുക്കിൽപ്പെട്ട് മുൻപോട്ടു പോകാൻ കഴിയാതെ വന്നു. റോഡരികിലെ അനധികൃത പാർക്കിങ്ഗതാഗത കുരുക്ക് വർദ്ധിക്കാൻ കാരണമായിട്ടുണ്ട് ഈ മാസം 30 വരെ സൗജന്യ പാർക്കിങ് ഏർപെടുത്തിയിടും പേരിന് മാത്രമാണ് കോർപറേഷൻ മൾട്ടിലെവൽ കാർ പാർക്കിങ് കേന്ദ്രം ഉപയോഗിക്കാൻ ആളുകൾ തയ്യാറാവുന്നുള്ളു.