തലശ്ശേരി സപ്ലൈകോ ഹൈപ്പർമാർക്കറ്റിൽ ഓണം ഫെയറിന് തുടക്കമായി
തലശേരി:ഗുണമേൻമയുള്ള ഉത്പന്നങ്ങൾ വിലക്കുറവിൽ ലഭ്യമാക്കികൊണ്ട് സപ്ലൈകോ ഓണം ഫെയറിന് തലശ്ശേരി സപ്ലൈകോ ഹൈപ്പർമാർക്കറ്റിൽ തുടക്കമായി. തലശ്ശേരി നഗരസഭ ചെയർ പേഴ്സൺ കെ എം ജമുനാറാണി ഉദ്ഘാടനം ചെയ്തു.പതിമൂന്നിന സബ്സിഡി സാധനങ്ങൾക്ക് പുറമേ, പ്രമുഖ ബ്രാൻഡുകളുടെ 200 ലധികം ഉൽപ്പന്നങ്ങൾ ഇനി വൻവിലക്കുറവിൽ സപ്ലൈകോ ഓണം ഫെയർ സ്റ്റാളിലൂടെ സ്വന്തമാക്കാം.
പ്രധാന ബ്രാൻഡുകളുടെ ഡിറ്റർജന്റുകൾ, ഫ്ളോർ ക്ലീനറുകൾ, ടോയ്ലെറ്ററീസ് തുടങ്ങി വിവിധ ഉൽപ്പന്നങ്ങൾക്ക് 45% വരെ വിലക്കുറവും പ്രത്യേകം ഓഫറുകളും നൽകുന്നുണ്ട്. സപ്ലൈകോ ബ്രാൻഡ് ആയ ശബരി ഉൽപ്പന്നങ്ങൾക്ക് പ്രത്യേക വിലക്കുറവും കോംബോ ഓഫറുകളും ഉണ്ട്. ദിവസവും രാവിലെ 9.30 മുതൽ രാത്രി എട്ട് വരെ പ്രവർത്തനസമയം
ഉദ്ഘാടന ചടങ്ങിൽ സപ്ലൈകോ തലശ്ശേരി ഡിപ്പോ ജൂനിയർ മാനേജർ വി വി ഷിബു, തലശ്ശേരി സപ്ലൈകോ ഹൈപ്പർ മാർക്കറ്റ് ഇൻ ചാർജ് കെവി അനിൽകുമാർ എന്നിവർ സംസാരിച്ചു.