കൈരളിയിൽ കരകൗശല ഉത്പന്നങ്ങളുടെ ഓണം പ്രദർശന വിൽപന മേള ആരംഭിച്ചു

കണ്ണൂർ :  ഈ വർഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച് കേരള കരകൗശല വികസന കോർപ്പറേഷൻ നടത്തുന്ന ഓണം വിപണന മേള തെക്കി ബസാർ സബ്ജയിലിനുമുന്നിലെ കൈരളി ഷോറൂമിൽ ആരംഭിച്ചു.

കണ്ണൂർ :  ഈ വർഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച് കേരള കരകൗശല വികസന കോർപ്പറേഷൻ നടത്തുന്ന ഓണം വിപണന മേള തെക്കി ബസാർ സബ്ജയിലിനുമുന്നിലെ കൈരളി ഷോറൂമിൽ ആരംഭിച്ചു.

 വീട്ടിത്തടിയിലും മറ്റും തീർത്ത മനോഹരങ്ങളായ ശിൽപങ്ങൾക്കു പുറമെ നെറ്റിപ്പട്ടം, നിട്ടൂർ പെട്ടി. കഥകളി, തെയ്യം ശിൽപങ്ങൾ ചന്ദനതൈലം, ചന്ദന തടി തുടങ്ങി വൈവിധ്യമാർന്ന ഉല്പന്നങ്ങളും മേളയിൽ ലഭ്യമാണ്.  ലോക പ്രശ്തമായ ആറൻമുള കണ്ണാടിയുടെ വൈവിധ്യമാർന്ന ശേഖരവും കൈരളിയിൽ ലഭ്യമാക്കിയിട്ടുണ്ട്.  എല്ലാ ഉത്പന്നങ്ങൾക്കും 10 ശതമാനം ഡിസ്‌ക്കൗണ്ട് ലഭിക്കും.

 2000 രൂപക്ക് മുകളിലുള്ള എല്ലാ പർച്ചേസിനും സമ്മാന കൂപ്പൺ ലഭിക്കുന്നതാണ്.  തെക്കി ബസാറിൽ സബ് ജയിലിനു മുന്നിലുള്ള കൈരളി ഷോറൂമിലും പോലീസ് മൈതാനിയിലെ കൈത്തറി മേളയിലെ കൈരളി സ്റ്റാളിലും ഉത്പന്നങ്ങൾ ലഭ്യമാണ്.  സെപ്റ്റംബർ 14 വരെയാണ് മേള.