പറശ്ശിനിക്കടവ് ഹൈസ്കൂളിൽ 'ഓർമ്മച്ചെപ്പ് 95' ന്റെ ഓണാഘോഷവും പൂർവ്വ വിദ്യാർത്ഥി കുടുംബ സംഗമവും സംഘടിപ്പിച്ചു
ഓർമ്മച്ചെപ്പ് 95 ന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷവും പൂർവ്വ വിദ്യാർത്ഥി കുടുംബ സംഗമവും സംഘടിപ്പിച്ചു. പറശ്ശിനിക്കടവ് ഹൈസ്കൂളിൽ 1994- 95 വർഷം SSLC പഠിച്ചിറങ്ങിയ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് ഓർമ്മച്ചെപ്പ്-95. ഇതിനോടകം തന്നെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും സാമൂഹ്യ സേവന പ്രവർത്തനങ്ങളും ഏറ്റെടുത്ത് ശ്രദ്ധേയമായ കൂട്ടായ്മയാണ് ഓർമ്മച്ചെപ്പ് - 95.
തളിപ്പറമ്പ് : ഓർമ്മച്ചെപ്പ് 95 ന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷവും പൂർവ്വ വിദ്യാർത്ഥി കുടുംബ സംഗമവും സംഘടിപ്പിച്ചു. പറശ്ശിനിക്കടവ് ഹൈസ്കൂളിൽ 1994- 95 വർഷം SSLC പഠിച്ചിറങ്ങിയ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് ഓർമ്മച്ചെപ്പ്-95. ഇതിനോടകം തന്നെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും സാമൂഹ്യ സേവന പ്രവർത്തനങ്ങളും ഏറ്റെടുത്ത് ശ്രദ്ധേയമായ കൂട്ടായ്മയാണ് ഓർമ്മച്ചെപ്പ് - 95.
ഓർമ്മചെപ്പ് -95 ആഭിമുഖ്യത്തിൽ ഓണാഘോഷവും കുടുംബ സംഗമം സംഘടിപ്പിച്ചു പരിപാടിയിൽ വച്ച് പൂർവ്വ വിദ്യാർത്ഥികളുടെ മക്കളിൽ നിന്നും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും മറ്റു സ്കോളർഷിപ്പ് പരീക്ഷകളിൽ വിജയം കരസ്ഥമാക്കി വരെയും, സബ്ജില്ലാ സ്കൂൾ കലോത്സവങ്ങളിൽ മിന്നും പ്രകടനങ്ങൾ കാഴ്ചവെച്ച വരെയും ആദരിച്ചു. കൂട്ടായ്മയുടെ പ്രസിഡന്റ് നിഷിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഓർമ്മച്ചെപ്പിന്റെ സെക്രട്ടറി അനീഷ് ആലകാടൻ സ്വാഗതവും പരിപാടിയുടെ ഉദ്ഘാടനവും നിർവഹിച്ചു. പരിപാടികൾക്ക് സന്ദീപ് പറശ്ശിനി മടപ്പുര നേതൃത്വം നൽകി. പരിപാടിക്ക് ശ്രീജ, സനിത,രേഷ്മ,വിജീഷ് എന്നിവർ ആശംസകൾ അർപ്പിച്ചുസംസാരിച്ചു.
ഓണാഘോഷത്തിന്റെ ഭാഗമായി വിവിധങ്ങളായ കലാകായിക മത്സരങ്ങളും സംഘടിപ്പിച്ചു. കലാ കായിക മത്സരങ്ങൾക്ക് മഹേഷ്പോള, ഷമികുമാർ, വിപിൻ സിബിൻ, ബാബു, മുക്താർ, റഷീദ്, ഷീജ, വിനോദ്, ബിജു തുടങ്ങിയവർ നേതൃത്വം നൽകി.