കണ്ണൂർ കോളേജ് ഓഫ് കൊമെഴ്സിലെ ഓണത്തല്ല് : 15 സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു

ഓണാഘോഷത്തിൻ്റെ ഭാഗമായി കണ്ണൂർ നഗരത്തിലെ കോളേജിലെ കലാപരിപാടികളിൽ പങ്കെടുക്കാത്തതിന് വിദ്യാർത്ഥിയെ സംഘം ചേർന്ന് മർദ്ദിച്ച സംഭവത്തിൽ15 സീനിയർ വിദ്യാർത്ഥികളുടെ പേരിൽ പോലീസ് കേസെടുത്തു.

 

കണ്ണൂർ : ഓണാഘോഷത്തിൻ്റെ ഭാഗമായി കണ്ണൂർ നഗരത്തിലെ കോളേജിലെ കലാപരിപാടികളിൽ പങ്കെടുക്കാത്തതിന് വിദ്യാർത്ഥിയെ സംഘം ചേർന്ന് മർദ്ദിച്ച സംഭവത്തിൽ15 സീനിയർ വിദ്യാർത്ഥികളുടെ പേരിൽ പോലീസ് കേസെടുത്തു.

മുഴപ്പിലങ്ങാട് കെട്ടിനകം ഒമാൻ വീട്ടിൽ സി.കെ.സൽമാൻ ഫാരിസിനാണ്(20)മർദ്ദനമേറ്റത്. കഴിഞ്ഞമാസം 30 ന് വൈകുന്നേരം മൂന്നിന് കണ്ണൂർ കോളേജ് ഓഫ് കോമേഴ്‌സിന് മുന്നിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
ബിലാൽ, അഭിനന്ദ്, ഷഹദ്, ഷെസിൽ, ഷഹലാൽ, സഹദ്, ജസീം, ഫഹീം, വിഷ്ണു, അഫ്‌സൽ എന്നിവരുടെയും കണ്ടാലറിയാവുന്ന അഞ്ചു പേർക്കെതിരെയുമാണ് കേസ്.