കണ്ണൂർ ദസറയുടെ സമാപന ദിനത്തിൽ മധു ബാലകൃഷ്ണൻ്റെ ഗാനമേള അരങ്ങേറും

കണ്ണൂർ ദസറയുടെ അവസാന ദിവസമായ ശനിയാഴ്ച്ച വൈകുന്നേരം അഞ്ചുമണിക്ക് സമാപന സമ്മേളനം പുരാവസ്തു പുരാരേഖ , രജിസ്ട്രേഷൻ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.
 

കണ്ണൂർ ദസറയുടെ അവസാന ദിവസമായ ശനിയാഴ്ച്ച വൈകുന്നേരം അഞ്ചുമണിക്ക് സമാപന സമ്മേളനം പുരാവസ്തു പുരാരേഖ , രജിസ്ട്രേഷൻ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. മേയർ മുസ്ലിഹ് മഠത്തിൽ അധ്യക്ഷത വഹിക്കും. കെവി സുമേഷ് എംഎൽഎ, അഡ്വ. കെ എൻ എ ഖാദർ, എഴുത്തുകാരൻ സിവി ബാലകൃഷ്ണൻ എന്നിവർ മുഖ്യാതിഥികളാവും.

വേദിയിൽ ഉപഹാര സമർപ്പണവും വിജയികൾക്കുള്ള സമ്മാനദാനവും നടക്കും. തുടർന്ന് താളം കണ്ണൂർ അവതരിപ്പിക്കുന്ന തിരുവാതിര, കലൈമാമണി പ്രിയ രഞ്ജിത്ത് അവതരിപ്പിക്കുന്ന നൃത്ത സന്ധ്യ, ശിവാനി ഇ പി അവതരിപ്പിക്കുന്ന കുച്ചിപ്പുടി, പ്രശസ്ത സിനിമ പിന്നണിഗായകൻ മധു ബാലകൃഷ്ണൻ നയിക്കുന്ന ഗാനമേള എന്നിവ ഉണ്ടായിരിക്കും.