നൃത്ത്യസരസ്സ് – കണ്ണൂർ സ്കൂൾ ഓഫ് ക്ലാസിക്കൽ ഡാൻസ് 35–ാം വാർഷികം കണ്ണൂരിൽ
കണ്ണൂർ : നൃത്ത്യസരസ്സ് –കണ്ണൂർ സ്കൂൾ ഓഫ് ക്ലാസിക്കൽ ഡാൻസ് 35–ാം വാർഷികം കണ്ണൂർ റബ്കോ ഓഡിറ്റോറിയത്തിൽ ഡിസംബർ 26ന് വെെകീട്ട് ആറിന് കണ്ണൂർ റബ്കോ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കും. അൻപതോളം വിദ്യാർഥികൾ അണിനിരക്കുന്ന ‘തീമാറ്റിക് ഡാൻസ് പെർഫോമൻസ്’ നടക്കും.
‘ഇൻ ദി ബിഗിനിങ്’ എന്ന ഈ പ്രോഗ്രാം പ്രപഞ്ച ഉൽപ്പത്തിയെ ആധാരമാക്കിയാണ് നിർമിച്ചിട്ടുള്ളത്.
പരിപാടിയിൽ കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല ഉദ്ഘാടനം ചെയ്യും. കെ വി സുമേഷ് എംഎൽഎ, ശാസ്ത്രീയ നൃത്ത പ്രതിഭകളായ ഡോ. വസുന്ധര ദൊരെെസ്വാമി, കലാമണ്ഡലം സരസ്വതി ടീച്ചർ, കലാമണ്ഡലം വിമലാമേനോൻ ടീച്ചർ, സിനിമാ നടികളും നർത്തകികളുമായ നവ്യാനായർ, രചനാനാരായണൻകുട്ടി, നിരഞ്ജന അനൂപ് എന്നിവർ പങ്കെടുക്കും.
വാർത്താസമ്മേളനത്തിൽ നൃത്ത്യസരസ്സ് ഡയറക്ടർ നയൻതാര മഹാദേവൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എം ശാലിമ , കൺവീനർ സി പി നിമിഷ, ജോയിന്റ് കൺവീനർ ഡോ. ദിവ്യരാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.