ഇനി ഓർമ്മ ചിത്രം : സുവർണ സുകുമാരന് നാടിൻ്റെ അന്ത്യാജ്ഞലി
കണ്ണൂർ ജില്ലയിലെ ആദ്യ കാല പരസ്യകലാകാരൻമാരിൽ പ്രശസ്തനായ സുവർണ സുകുമാരന് നാടിൻ്റെ അന്ത്യാജ്ഞലി . കടമ്പൂർ നിത്യാനന്ദ വായനശാലയ്ക്കു സമീപമുള്ള വീട്ടിൽ പൊതുദർശനത്തിന്
കടമ്പൂർ : കണ്ണൂർ ജില്ലയിലെ ആദ്യ കാല പരസ്യകലാകാരൻമാരിൽ പ്രശസ്തനായ സുവർണ സുകുമാരന് നാടിൻ്റെ അന്ത്യാജ്ഞലി . കടമ്പൂർ നിത്യാനന്ദ വായനശാലയ്ക്കു സമീപമുള്ള വീട്ടിൽ പൊതുദർശനത്തിന് വെച്ച ഭൗതിക ശരീരത്തിൽ സമൂഹത്തിൻ്റെ വിവിധ തുറകളിലുള്ളവർ അന്തിമോപചാരമർപിച്ചു. തുടർന്ന് കടമ്പൂർ പഞ്ചായത്ത് വാതകശ്മശാനത്തിൽ സംസ്കരിച്ചു. സുവർണ സുകുമാരൻ്റെ വിയോഗത്തിൽ ആർടിസ്റ്റ് ശശികല അനുശോചിച്ചു.
കണ്ണൂർ തലശ്ശേരി റൂട്ടിൽ കണ്ണോത്തുംചാലിൽ തലയെടുപ്പോടെ ഏകദേശം അഞ്ച് പതിറ്റാണ്ടോളം സുവർണ ആർട് സെന്ന സ്ഥാപനം കാണാത്തവരും അറിയാത്തവരും വളരെ വിരളമാണെന്ന് അദ്ദേഹം പറഞ്ഞു. മൂത്തമകളായ 'സുവർണ' എന്നപേരാണ് തന്റെ കലാസ്ഥാപനത്തിന് അദ്ദേഹം നൽകിയത്. ഹൈവേയിലുള്ള ഈ കലാസ്ഥാപനത്തിന്റെ സ്വന്തം ബോർഡിൽ പ്രശസ്ത സിനിമാ താരങ്ങളുടെ പടങ്ങൾ മാറി മാറി വരക്കുന്നത് തന്നെ ആരെയും ആകർഷിക്കു മായിരുന്നു.
കണ്ണൂരിലെ പ്രശസ്തമായ സാധു ബീഡിയുടെയും ദിനേശ് ബീഡിയുടെയും മറ്റ് സമാനമായ മുഴുവൻ പരസ്യങ്ങളും സുകുമാരന്റെ കലാവൈഭവത്തിന് ഉദാഹരണമായിരുന്നു.
ഏതൊരു വർക്കും അദ്ദേഹം അനായാസം ഏറ്റെടുക്കുകയും പൂർത്തിയാക്കുകയും ചെയ്യുമായിരുന്നു.
പരസ്യകലയിൽ മാത്രമല്ല, കലയുടെ സമസ്ത മേഖലയിലും ഫോട്ടോവര, പവലിയൻ നിർമ്മാണം, കവാടങ്ങൾ, ടാബ്‌ളോ, മേക്കപ്പ് തുടങ്ങിയവയിലും അദ്ദേഹം തന്റെ നിപുണത തെളിയിച്ചിരുന്നു.
ഇതൊക്കെയായിരുന്നാലും തലക്കനമില്ലാതെ ആരുടെ മുമ്പിലും എളിമത്വം കാത്തു സൂക്ഷിക്കാൻ സുകുമാരന് സാധിച്ചിരുന്നു എന്നതാണ് അദ്ദേഹത്തിന്റെ സ്വഭാവ വിശേഷത.ഒരു കലാകുടുംബ മായിരുന്നു അദ്ദേ ഹത്തിന്റെതെന്നു പറയാം. ഭാര്യ രമണി നല്ലൊരു കലാകാരിയും അവസാന കാലഘട്ടം വരെ അദ്ദേഹത്തിന്റെ തൊഴിൽ മേഖലയിലെ അവിഭാജ്യ ഘടകവുമായിരുന്നു.
കഠിന പ്രയത്നം സുകുമാരന്റെ മുഖമുദ്ര യായിരുന്നു. വാചാലമായി സംസാരിക്കുന്ന അദ്ദേഹത്തിന്റെ സംസാരം കുട്ടികളെപ്പോലെയായിരുന്നു. ആരോടും വളരെ വിനയാന്വിതമായി മാത്രം പെരുമാറി.കണ്ണൂരിലെ പരസ്യ കലാകാരന്മാരുടെ തലതൊട്ടപ്പനായിരുന്നു സുകുമാരൻ. സഹ കലാകാരൻമാരോട് നല്ല സുഹൃദ്ബന്ധം അദ്ദേഹം കാത്തു സൂക്ഷിച്ചിരുന്നു.
കലയുടെ ഉന്നതങ്ങളായ പടവുകൾ കടന്നുകയറി ജീവിതം ധന്യമാക്കിയ സുകുമാരന്റെ ആക്സ്മിക നിര്യാണം കലാ ലോകത്തിന് ഒരു തീരാ നഷ്ടമാണെന്ന് ആർട്ടിസ്റ്റ് ശശികല തന്റെ അനുസ്മരണ കുറിപ്പിൽ പറഞ്ഞു.