കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിൽ നിന്നും രക്ഷപ്പെട്ടു
മോഷണ കേസ് പ്രതി പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിലെ വാർഡിൽ നിന്നും രക്ഷപ്പെട്ടു. മോഷണ കേസിൽ പയ്യന്നൂർ പൊലിസ് അറസ്റ്റുചെയ്ത കൊല്ലം സ്വദേശി തീവെട്ടി ബാബു (60) വാണ് പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 1045 ന് ഇരിക്കവെ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടത്.
Sep 25, 2025, 12:47 IST
കണ്ണൂർ :മോഷണ കേസ് പ്രതി പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിലെ വാർഡിൽ നിന്നും രക്ഷപ്പെട്ടു. മോഷണ കേസിൽ പയ്യന്നൂർ പൊലിസ് അറസ്റ്റുചെയ്ത കൊല്ലം സ്വദേശി തീവെട്ടി ബാബു (60) വാണ് പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 1045 ന് ഇരിക്കവെ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടത്. പരിയാരം പൊലിസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
കണ്ടുകിട്ടുന്നവർ ,9497987213 , 9497947257 എന്നീ നമ്പറുകളിലോ അടുത്ത പോലീസ് സ്റ്റേഷനിലോ ബന്ധപ്പെടുക