24 വർഷമായി ഒളിവിലായിരുന്ന കുപ്രസിദ്ധ മോഷ്ടാവ് തലശേരി പൊലിസിൻ്റെ പിടിയിൽ

24 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന മോഷണ കേസിലെ പ്രതിയെ തലശേരി ടൗൺ പൊലിസ് അറസ്റ്റുചെയ്തു. വയനാട് സ്വദേശി സൈനുദ്ദീനെയാണ് തലശേരി ഇൻസ്പെക്ടർ ബിജു പ്രകാശിൻ്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.

 

 തലശേരി : 24 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന മോഷണ കേസിലെ പ്രതിയെ തലശേരി ടൗൺ പൊലിസ് അറസ്റ്റുചെയ്തു. വയനാട് സ്വദേശി സൈനുദ്ദീനെയാണ് തലശേരി ഇൻസ്പെക്ടർ ബിജു പ്രകാശിൻ്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. കേരളത്തിലുടെനീളം നിരവധി വാഹന മോഷണ കേസിലും ചേലാമ്പ്ര ബാങ്ക് കവർച്ചാ കേസിലും പ്രതിയാണ് സൈനുദ്ദീൻ. 

ഇയാൾ കൽപ്പറ്റയിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന വിവരത്തെ തുടർന്ന് തലശേരി ടൗൺ പൊലിസ് പിടികൂടിയത്. പ്രതിയെ തലശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സൈനുദ്ദീൻ പിടിയിലായതോടെ ഒട്ടേറെ തുമ്പില്ലാത്ത മോഷണ കേസുകൾ തെളിയുമെന്ന പ്രതീക്ഷയിലാണ് പൊലിസ്.