നോർത്ത് മലബാർ ചേംബർ ഓഫ് കൊമെഴ്സ് സൗജന്യ ഓഹരി-മ്യൂച്വൽഫണ്ട് സെമിനാർസംഘടിപ്പിച്ചു
:മനോരമ സമ്പാദ്യം - കണ്ണൂർ പ്രസ് ക്ലബ്, നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ്, ജിയോജിത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ
സൗജന്യ ഓഹരി-മ്യൂച്വൽ ഫണ്ട് സെമിനാർ സംഘടിപ്പിച്ചു.
Nov 28, 2024, 15:58 IST
കണ്ണൂർ:മനോരമ സമ്പാദ്യം - കണ്ണൂർ പ്രസ് ക്ലബ്, നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ്, ജിയോജിത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ
സൗജന്യ ഓഹരി-മ്യൂച്വൽ ഫണ്ട് സെമിനാർ സംഘടിപ്പിച്ചു. നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് ഹാളിലായിരുന്നു സെമിനാർ. ജിയോജിത്ചീഫ് ഇൻവെസ്റ്റ്മെന്റ്റ് സ്റ്റാർട്ടേജിസ്റ്റ് ഡോ: വി കെ വിജയകുമാർമുഖ്യപ്രഭാഷണം നടത്തി.
ഓഹരി, മ്യൂച്വൽ ഫണ്ട് വിഷയത്തിൽ കൂടുതൽ അവഗാഹമുണ്ടാക്കാൻ ഉദ്ദേശിച്ചാണ് സെമിനാർ സംഘടിപ്പിച്ചത്..ചേമ്പർ ഓഫ് കോമേർസ് പ്രസിഡണ്ട് ടി കെ രമേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു., പ്രസ് ക്ലബ്ബ്പ്രസിഡണ്ട് സുനിൽകുമാർ , ചേമ്പർ സെക്രട്ടറി സി അനിൽകുമാർ , ജിയോജിത്ത് ഫിനാൻഷ്യൽ സർവ്വീസ് റീജിനൽ മാനേജർ വി ആർ ആന്റണി ജോസഫ് , മലയാള മനോരമ സർക്കുലേഷൻ ഡെപ്യൂട്ടി മാനേജർ പി കെ മാത്യൂസ്,പ്രസ് ക്ലബ്ബ് സിക്രട്ടറി കണ്ണാടിപ്പറമ്പ്, റോക്കി തുടങ്ങിയവർ സംസാരിച്ചു.