കണ്ണൂരിൽ ഓണക്കാലത്ത് വിസ്മയമൊരുക്കി ഉത്തരേന്ത്യൻ കലാകാരൻമാർ ; മലബാർ മേളയ്ക്ക് തിരക്കേറുന്നു

കണ്ണുരിൽ ഓണം നാളുകളിൽ ഉത്തരേന്ത്യൻ കലാകാരൻമാർ ഒരുക്കിയ മെഗാ ഫെസ്റ്റ് ജനപ്രീതി മുന്നേറുന്നു. ഓണം ഫെസ്റ്റ് മലബാർ മേള  എക്സിബിഷൻ ആൻഡ് മെഗാ സെയിൽ കണ്ണൂർ ടൗൺ സ്ക്വയറിലാണ് നടന്ന് വരുന്നത്.

 

കണ്ണൂർ : കണ്ണുരിൽ ഓണം നാളുകളിൽ ഉത്തരേന്ത്യൻ കലാകാരൻമാർ ഒരുക്കിയ മെഗാ ഫെസ്റ്റ് ജനപ്രീതി മുന്നേറുന്നു. ഓണം ഫെസ്റ്റ് മലബാർ മേള  എക്സിബിഷൻ ആൻഡ് മെഗാ സെയിൽ കണ്ണൂർ ടൗൺ സ്ക്വയറിലാണ് നടന്ന് വരുന്നത്. ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നെയ്ത്തുകാരും ശില്പികളും  കലാകാരന്മാരും ഉൾപ്പെടെയുള്ളവർ നിർമിച്ച ഉൽപ്പന്നങ്ങൾ  മേളയിൽ പ്രദർശനത്തിനുണ്ട്.

പ്രഷ്യസ് ആൻഡ് സെമി പ്രഷ്യസ് ജംസ്, സ്റ്റോൺ ജ്വല്ലറികൾ, എന്നിവ മേളയിലെ അത്യാകർഷകമായ ഉൽപ്പന്നമാണ്. രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള കലാശില്പികളും നെയ്ത്തുകാരും നിർമ്മിച്ച ഉൽപ്പന്നങ്ങൾ ഇവിടെ പ്രദർശനത്തിനുണ്ട്. ബ്ലോക്ക്‌  പ്രിന്റ് ഡ്രസ്സ് മെറ്റീരിയലുകൾ, ടോപ്പ് പ്രിന്റഡ് ആൻഡ് ട്രഡീഷണൽ ബെഡ്ഷീറ്റുകൾ,  വിവിധ അളവുകളിലുള്ള ബെഡ് സ്പ്രഡുകൾ, സംഘനേരി സാരികൾ, കാന്താ വർക്ക്, കൊൽക്കത്തയിൽ നിന്നുള്ള ദോപ്പിയാൻ ,ബാലുച്ചേരി ബോട്ടിക് സാരികൾ, ഛത്തീസ്ഗഡിൽ നിന്നുള്ള ടസ്ര, മഡ്ക്ക, ആൻഡ് സിൽക്ക് സാരികൾ, തെലുങ്കാനയിൽ നിന്നുള്ള പോച്ചാംപള്ളി സാരികൾ, ഇക്കാത്ത് ടോപ്സ്,  എല്ലാ അളവിലും ഉള്ള ബെഡ് സ്പ്രഡുകൾ, ഇക്കാത്ത് ചുരിദാറുകൾ, ഡ്രസ്സ് മെറ്റീരിയലുകൾ, ഉത്തർപ്രദേശിൽ നിന്നുള്ള ബനാറസ്, സംബാനി  സിൽക്ക് സാരികൾ, ഡ്രസ്സ് മെറ്റീരിയലുകൾ ഗുജറാത്തിൽ നിന്നുള്ള ബാന്ദ്നി  കൂടാതെ കട്ട് ബുജ് ഐറ്റംസുകളും മേളയിൽ  ലഭ്യമാണ്.

ഇതോടൊപ്പം ബ്ലാക്ക് മെറ്റൽ, മീന വർക്ക്, ചന്ന പട്ടണ ടോയ്സ്, രാജസ്ഥാൻ ലേഡീസ് ചപ്പൽസ് ആൻഡ് കുർത്തി, വൈറ്റ് മെറ്റൽ, ആന്റിക് ജ്വല്ലറികൾ, പെയിന്റിംങ്ങുകൾ എന്നിവയും മേളയിൽ പ്രദർശനത്തിനുണ്ട്.
മേള  സെപ്റ്റംബർ 22ന് സമാപിക്കും.