നിതിൻ രാജിൻ്റെ ആത്മഹത്യ: കുറ്റക്കാർക്കെതിരെ നടപടി ആവശ്യപെട്ട് കെ. എസ് യു പ്രതിഷേധ മാർച്ച് നടത്തി

അഞ്ചരക്കണ്ടി ദന്തൽ മെഡിക്കൽ കോളേജിൽ കെ എസ് യു പ്രതിഷേധ മാർച്ച് നടത്തി ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥിനിതിൻ രാജിൻ്റെ മരണത്തിന് ഉത്തരവാദികളെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കെ എസ് യു പ്രതിഷേധ മാർച്ച നടത്തിയത് ദന്തൽ കോളേജിന് മുൻപിൽ പൊലിസ് ബാരിക്കേഡ് ഉയർത്തി തടഞ്ഞു.

 


അഞ്ചരക്കണ്ടി  : അഞ്ചരക്കണ്ടി ദന്തൽ മെഡിക്കൽ കോളേജിൽ കെ എസ് യു പ്രതിഷേധ മാർച്ച് നടത്തി ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥിനിതിൻ രാജിൻ്റെ മരണത്തിന് ഉത്തരവാദികളെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കെ എസ് യു പ്രതിഷേധ മാർച്ച നടത്തിയത് ദന്തൽ കോളേജിന് മുൻപിൽ പൊലിസ് ബാരിക്കേഡ് ഉയർത്തി തടഞ്ഞു.

 ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച കെ എസ് യു പ്രവർത്തകരെ പൊലിസ് ബലപ്രയോഗത്തിലൂടെ നീക്കി. കെ എസ് യു സംസ്ഥാന വൈസ് പ്രസി. പി മുഹമ്മദ് ഷമ്മാസ്, എംസി അതുൽ, ഫർഹാൻ മുണ്ടേരി തുടങ്ങിയവർ നേതൃത്വം നൽകി.