നിതിന്‍രാജിന്റെ മരണം: അന്വേഷണം അട്ടിമറിക്കുന്നതിനെതിരെ ജാഗ്രത വേണം
അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍രാജിന്റെ ആത്മഹത്യയെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായി ഫോറം ഫോര്‍ ഡമോക്രാറ്റിക് റൈറ്റ്‌സ്
Apr 14, 2026, 00:03 IST
കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍രാജിന്റെ ആത്മഹത്യയെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായി ഫോറം ഫോര്‍ ഡമോക്രാറ്റിക് റൈറ്റ്‌സ് ചെയര്‍മാന്‍ ഡോ. ഡി.സുരേന്ദ്രനാഥും കണ്‍വീനര്‍ കെ.സുനില്‍കുമാറും ആരോപിച്ചു.
നിതിന്‍രാജിന്റെ ശബ്ദസന്ദേശം അടക്കം പുറത്തുവന്നിട്ടും അതിന് പ്രാധാന്യം നല്‍കാതെ കെട്ടുക്കഥകള്‍ക്ക് പിറകെ പോകാനുള്ള നീക്കം പോലീസിന്റെ ഭാഗത്ത് നിന്ന് നടക്കുന്നുണ്ട്. ഇതിന് എതിരെ പൊതുസമൂഹം ജാഗ്രതപുലര്‍ത്തണം.
സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് 14 ന് വൈകുന്നേരം നാല് മണിക്ക് കാള്‍ടെക്‌സ് ജംഗ്ഷനില്‍ മനുഷ്യാവകാശ, ദളിത് സംഘടന പ്രവര്‍ത്തകര്‍ സായാഹ്നധര്‍ണ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾഅറിയിച്ചു.