രാത്രികാലങ്ങളിൽ ഇനി പുതുമോടി :കണ്ണൂരിൽ തെരുവ് വിളക്കുകളുടെ സ്വിച്ച് ഓൺ കർമ്മം മേയർ നിർവഹിച്ചു
കണ്ണൂർനഗര സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച തെരുവ് വിളക്കുകളുടെ സ്വിച്ച് ഓൺ കർമ്മം കോർപറേഷൻമേയർ പി ഇന്ദിര നിർവഹിച്ചു. കണ്ണൂർ തായത്തെരു റോഡിൽ ചേംബർ ഹാൾ ജംഗ്ഷൻ മുതൽ മനോരമ ഓഫീസ് മുൻവശം വരെയാണ് തെരുവ് വിളക്കുകൾ സ്ഥാപിച്ചത്.
Nov 21, 2026, 14:06 IST
കണ്ണൂർ: കണ്ണൂർനഗര സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച തെരുവ് വിളക്കുകളുടെ സ്വിച്ച് ഓൺ കർമ്മം കോർപറേഷൻമേയർ പി ഇന്ദിര നിർവഹിച്ചു. കണ്ണൂർ തായത്തെരു റോഡിൽ ചേംബർ ഹാൾ ജംഗ്ഷൻ മുതൽ മനോരമ ഓഫീസ് മുൻവശം വരെയാണ് തെരുവ് വിളക്കുകൾ സ്ഥാപിച്ചത്.
ഡെപ്യൂട്ടി മേയർ കെ പി താഹിർ , സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ റിഷാം താണ , ഷമീമ ടീച്ചർ,വി കെ മുഹമ്മദലി,കൗൺസിലർമാരായ സഹദ് മാങ്കടവൻ , ഷബീർ കുഞ്ഞിപ്പള്ളി, അർഷാദ് എ, നിസാമി സി , ഫസ്ലിം ടി പി, മുൻ മേയർ സി സീനത്ത്, മുൻ ചെയർപേഴ്സൺ റോഷ്നി ഖാലിദ്, മുൻ കൗൺസിലർ ഷഫീഖ് താണ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു