കണ്ണൂരിൽ വാഹനാപകടത്തിൽ പരുക്കേറ്റ പത്ര ഏജൻ്റ് ചികിത്സയ്ക്കിടെ മരിച്ചു

വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന പത്ര ഏജൻ്റ് മരണമടഞ്ഞു. കൂട്ടു മുഖം കൊ യിലിയിലെ വത്സൻ ഒതയോത്ത് ണ് (69) മരണമടഞ്ഞത്. ബുധനാഴ്ച്ച പത്തുമണിക്ക് എള്ളരിഞ്ഞിയിൽ റോഡിൽ നിൽക്കവെ ബൈക്കിടിച്ചായിരുന്നു പരുക്കേറ്റത്.

 

ശ്രീകണ്ഠാപുരം: വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന പത്ര ഏജൻ്റ് മരണമടഞ്ഞു. കൂട്ടു മുഖം കൊ യിലിയിലെ വത്സൻ ഒതയോത്ത് ണ് (69) മരണമടഞ്ഞത്. ബുധനാഴ്ച്ച പത്തുമണിക്ക് എള്ളരിഞ്ഞിയിൽ റോഡിൽ നിൽക്കവെ ബൈക്കിടിച്ചായിരുന്നു പരുക്കേറ്റത്. ഉടൻ നാട്ടുകാർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് മരണമടയുകയായിരുന്നു.

നാല് പതിറ്റാണ്ട് ദേശാഭിമാനി പത്രത്തിൻ്റെ ഏജൻ്റായി പ്രവർത്തിച്ചു. സി.പി.എം കൂട്ടു മുഖം ബ്രാഞ്ച് അംഗമാണ്. ഭാര്യ: ഫിലോമിന ( കുപ്പംപടവിൽ ) മക്കൾ: നിലിൽ വത്സൻ (കുവൈത്ത്) അഖില വത്സൻ ( ജനനി ആയുർവേദ ക്ളിനിക്ക് മയ്യിൽ) മരുമക്കൾ : ശ്രേയ (കാനഡ)സുജിൽ (സി. എസ്. ബി ബാങ്ക് മേലെ ചൊവ്വ) സംസ്കാരം ശനിയാഴ്ച്ച പകൽ രണ്ടിന് എള്ളരിഞ്ഞി പൊതു ശ്മാശനത്തിൽ