നഷ്ടം സഹിച്ചും സി ഒ എക്ക് കീഴിലുള്ള വാർത്താചാനലുകൾ മുന്നോട്ട് കൊണ്ട് പോകും, ഇത്തരം ചാനലുകൾ നിലനിർത്തുക എന്നത് പൊതു ആവശ്യമാണ് ; കെസിസിഎൽ ഡയരക്ടർ കെ.വി. രാജൻ

നഷ്ടം സഹിച്ചും സി ഒ എക്ക് കീഴിലുള്ള വാർത്താചാനലുകൾ മുന്നോട്ട് കൊണ്ട് പോകുമെന്നും  ഇത്തരം ചാനലുകൾ നിലനിർത്തുക എന്നത് പൊതു ആവശ്യമാണ് എന്നും സി.ഒ.എ സംസ്ഥാന എക്സിക്യുട്ടിവ് കമ്മിറ്റി അംഗവും കെസിസിഎൽ ഡയറക്ടറുമായ കെ.വി. രാജൻ. കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പറശിനി മേഖല സമ്മേളനം മാങ്ങാട് ലക്സോട്ടിക്കയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

 കണ്ണൂർ : നഷ്ടം സഹിച്ചും സി ഒ എക്ക് കീഴിലുള്ള വാർത്താചാനലുകൾ മുന്നോട്ട് കൊണ്ട് പോകുമെന്നും  ഇത്തരം ചാനലുകൾ നിലനിർത്തുക എന്നത് പൊതു ആവശ്യമാണ് എന്നും സി.ഒ.എ സംസ്ഥാന എക്സിക്യുട്ടിവ് കമ്മിറ്റി അംഗവും കെസിസിഎൽ ഡയറക്ടറുമായ കെ.വി. രാജൻ. കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പറശിനി മേഖല സമ്മേളനം മാങ്ങാട് ലക്സോട്ടിക്കയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പറശ്ശിനി മേഖല പ്രസിഡണ്ട് കെ ദിലീപൻ സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു. സിഒഎ സംസ്ഥാന എക്സി: കമ്മിറ്റി അംഗവും , കെസിസിഎൽ ഡയരക്ടറുമായ കെ വി രാജൻ ഉദ്ഘാടനം ചെയ്തു. സിഒഎ സംസ്ഥാന എക്സി: കമ്മിറ്റി അംഗവും സിഡ്കൊ പ്രസിഡൻ്റുമായ കെ. വിജയകൃഷ്‌ണൻ, സിഒഎ സംസ്ഥാന എക്സി: കമ്മിറ്റി അംഗവും കേരളവിഷൻ ന്യൂസ് എംഡിയുമായ പ്രിജേഷ് അച്ചാണ്ടി, കെസിസിഎൽ എക്സിക്യൂട്ടീവ് ഡയറക്ടർ അനിൽ മംഗലത്ത് മുഖ്യാതികളായി.

സിഒഎ കണ്ണൂർ ജില്ല സെക്രട്ടറി എം ആർ രജീഷ് സംഘടന റിപ്പോർട്ടും, പറശ്ശിനി മേഖല സെക്രട്ടറി അനിൽ കുമാർ എൻവികെ മേഖല റിപ്പോർട്ടും, പറശ്ശിനി മേഖല ട്രഷറർ പി അനിൽ കുമാർ സാമ്പത്തീക റിപ്പോർട്ടും,  ടി കെ പ്രസൂൺ ഓഡിറ്റ് റിപോർട്ടും അവതരിപ്പിച്ചു. സിഒഎ കണ്ണൂർ ജില്ലാ പ്രസിഡണ്ട് പി ശശികുമാർ, സിഒഎ സംസ്ഥാന കമ്മിറ്റി അംഗം കെ. സജീവ് കുമാർ, സിഒഎ സംസ്ഥാന കമ്മിറ്റി അംഗം വി.ജയകൃഷ്‌ണൻ,സിഒഎ സംസ്ഥാന കമ്മിറ്റി അംഗം എൻ. കെ. ദിനേശൻ, കെസിസിഎൽ ഡയരക്റ്റർ കെ. കെ. പ്രദീപൻ ,സിഒഎ ജില്ലാ ജോ: സെക്രട്ടറി സണ്ണിസെബാസ്റ്റ്യൻ,സിഒഎ ജില്ലാ വൈസ് : പ്രസിഡണ്ട് പി കെ. ദേവാനന്ദ് ,സിഒഎ ജില്ലാജോ.സെക്രട്ടറിവി.വി.മനോജ്.കുമാർ,ജില്ലാ വൈസ് : പ്രസിഡണ്ട് സി. സുരേന്ദ്രൻ,സിഒഎ ജില്ലാ എക്‌സിക്യുട്ടീവ് അംഗം വിൽസൺ മാത്യു , PDIC & Kannur Vision MD എം.വിനീഷ് കുമാർ,
KTS MD കെ. വി. വിനയകുമാർ,സി.റ്റു. നെറ്റ് എം.ഡി എം. സുധിഷ് കുമാർ, തളിപ്പറമ്പ് മേഖല പ്രസിഡൻ്റ്കെ എം ദിലീപ് കുമാർ,തളിപ്പറമ്പ് മേഖല സെക്രട്ടറി കെ സി അഭിനേഷ്, തളിപ്പറമ്പ്  മേഖല ട്രഷറർ എം എസ് ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു. പി.പ്രശാന്ത് സ്വാഗതവും പറഞ്ഞു. പറശിനി മേഖല പ്രസിഡൻ്റ് പ്രസിഡൻ്റ് കെ ദിലീപൻ പതാക ഉയർത്തി.