ന്യൂമാഹിയിൽ വൃക്ക രോഗിയായ ഓട്ടോ ഡ്രൈവറെ നടുറോഡിലിട്ട് തല്ലിച്ചതച്ച യുവാവ് റിമാൻഡിൽ

റെയിൽവെ ലെവൽക്രോസ് മുറിച്ചു കടക്കുമ്പോൾഅമിത വേഗതചോദ്യം ചെയ്ത വൃക്ക രോഗിയായ ഓട്ടോറിക്ഷ ഡ്രൈവറെ ഭാര്യയുടെയും മക്കളുടെയും മുൻപിൽ വെച്ച് റോഡിലിട്ടു തല്ലിച്ചതച്ച  യുവാവ് റിമാൻഡിൽ.

 


ന്യൂമാഹി : റെയിൽവെ ലെവൽക്രോസ് മുറിച്ചു കടക്കുമ്പോൾഅമിത വേഗതചോദ്യം ചെയ്ത വൃക്ക രോഗിയായ ഓട്ടോറിക്ഷ ഡ്രൈവറെ ഭാര്യയുടെയും മക്കളുടെയും മുൻപിൽ വെച്ച് റോഡിലിട്ടു തല്ലിച്ചതച്ച  യുവാവ് റിമാൻഡിൽ. ന്യു മാഹി പെരിങ്ങാടി വേലായുധൻ മൊട്ട ലക്ഷ്മി നിലയത്തിൽ കെ.രാഗേഷാണ് (39) മർദ്ദനത്തിനിരയായത്. കേസിലെ പ്രതി ചൊക്ളി സ്വദേശി മുഹമ്മദ് ഷബിനെയാണ് ന്യു മാഹി പൊലിസ് അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. 

allowfullscreen

വധശ്രമത്തിനാണ് ഇയാൾക്കെതിരെ കേസെടുത്തത്.ലെവൽ ക്രോസിലൂടെട്രെയിൻ പോയതിനു പിന്നാലെ വാഹനങ്ങൾ കടന്നുപോകുമ്പോൾ അമിത വേഗത്തിൽ മറ്റു വാഹനങ്ങളെ മറികടന്നുപോവുകയായിരുന്ന സ്കൂട്ടർ യാത്രികനെ രാഗേഷ് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് ഇടയാക്കിയത്. മുഹമ്മദ് ഷ ബിൻ ഗേറ്റിന് സമീപം ഓട്ടോറിക്ഷയ്ക്ക് കുറുകെ സ്കൂട്ടർ നിർത്തി അസഭ്യം പറയുകയും ഓട്ടോയുടെ ചില്ലു തകർക്കുകയും ചെയ്തു. 

രാഗേഷിനെ നിലത്തുവീഴ്ത്തി ക്രൂരമായി മർദ്ദിച്ചു. ഡയാലിസ സ് ചെയ്യുന്നതിനായി കൈയ്യിൽ കാനുല ഘടിപ്പിച്ച ഭാഗത്തും മർദ്ദിച്ചതായി രാഗേഷിൻ്റെ ഭാര്യ ഷി നിത പറഞ്ഞു. മർദ്ദനം തടയാൻ ശ്രമിച്ച മറ്റൊരാളെയും മുഹമ്മദ് ഷിബിൻ മർദ്ദിച്ചതായും പരാതിയുണ്ട്. സ്ഥലത്ത് നിന്നും സ്കൂട്ടറിൽ രക്ഷപ്പെടാൻ ശ്രമിച്ച മുഹമ്മദ് ഷബിനെ നാട്ടുകാർ പിടികൂടി ന്യൂമാഹി പൊലി സിൽ ഏൽപ്പിച്ചു.

സാമ്പത്തികമായി ഏറെ പ്രയാസപ്പെടുന്ന രാഗേഷിന് വൃക്ക മാറ്റിവയ്ക്കാനായി നാട്ടുകാർ ചികിത്സാ സഹായത്തിന് കമ്മിറ്റി രൂപീകരിച്ചു പണം പിരിച്ചു വരികയാണ് ഭാരിച്ച ജോലി ചെയ്യാൻ സാധിക്കാത്തതിനാൽ അയൽവാസി വാങ്ങിച്ചു നൽകിയ പുതിയ ഓട്ടോറിക്ഷയിൽ ഭാര്യക്കും മക്കൾക്കുമൊപ്പം പോകുമ്പോഴാണ് മർദ്ദനം'രാഗേഷ് തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.ഇയാളുടെ പരാതിയിലാണ് സ്കൂട്ടർ യാത്രക്കാരനായ യുവാവിനെതിരെ കേസെടുത്തത്.