നെതർലാൻ്റ് വിസ വാഗ്ദാനം ചെയ്ത് കണ്ണൂർ സ്വദേശിയുടെ ഒന്നേകാൽ ലക്ഷം തട്ടിയെടുത്തതിന് കേസെടുത്തു

നെതര്‍ലാന്റിലേക്ക് ജോലിവിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 1.25 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതായ പരാതിയില്‍ പോലീസ് കേസെടുത്തു.

 

പരിയാരം: നെതര്‍ലാന്റിലേക്ക് ജോലിവിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 1.25 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതായ പരാതിയില്‍ പോലീസ് കേസെടുത്തു. ഏഴുംവയല്‍ കുളങ്ങോട്ടെ പൂവത്തുംമൂട്ടില്‍ വീട്ടില്‍ പി.ജോജുവിന്റെ പരാതിയിലാണ് കേസ്. 

ഓപ്പണ്‍ സ്‌കൈ ഡോക്യുമെന്റ്‌സ് ക്ലിയറിംഗ് എല്‍.എല്‍.സി കമ്പനിയുടെ ജീവനക്കാരുടെ പേരിലാണ് കേസെടുത്തത്. 2026 ജനുവരി മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ പലതവണകളിലായിട്ടാണ് ജോജുവില്‍ നിന്നും പണം കൈപ്പറ്റിയത്. എന്നാല്‍ വിസയോ പണമോ നല്‍കിയില്ല. ചതി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയത്.