നീറ്റ് പരീക്ഷാ അട്ടിമറി : യൂത്ത് ലീഗ് ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധിച്ചു

നീറ്റ് പരീക്ഷ അട്ടിമറിച്ചതിൽ പ്രതിഷേധിച്ച ലോക്സഭാ പ്രതിപക്ഷ നേതാവ്   രാഹുൽ ഗാന്ധിഎം പി യുൾപ്പെടെയുള്ള സമരക്കാർക്ക് നേരെ കേന്ദ്ര തലസ്ഥാനത്ത് പോലീസ് നടത്തിയ നരനായാട്ടിൽ പ്രതിഷേധിച്ച് അഖിലേന്ത്യാവ്യാപകമായി യൂത്ത് ലീഗ് ഇന്ന് കേന്ദ്ര സർക്കാർ ഓഫീസിന് മുന്നിൽ സമരം നടത്തി. 

 

കണ്ണൂർ: നീറ്റ് പരീക്ഷ അട്ടിമറിച്ചതിൽ പ്രതിഷേധിച്ച ലോക്സഭാ പ്രതിപക്ഷ നേതാവ്   രാഹുൽ ഗാന്ധിഎം പി യുൾപ്പെടെയുള്ള സമരക്കാർക്ക് നേരെ കേന്ദ്ര തലസ്ഥാനത്ത് പോലീസ് നടത്തിയ നരനായാട്ടിൽ പ്രതിഷേധിച്ച് അഖിലേന്ത്യാവ്യാപകമായി യൂത്ത് ലീഗ് ഇന്ന് കേന്ദ്ര സർക്കാർ ഓഫീസിന് മുന്നിൽ സമരം നടത്തി. 

സമരത്തിന്റെ ഭാഗമായി  യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ  കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് കെ കെ ഷിനാജ് ഉൽഘാടനം ചെയ്തു. നസീർ പുറത്തീൽ അദ്ധ്യക്ഷത വഹിച്ചു. ഷബീർ എടയന്നൂർ സ്വാഗതം പറഞ്ഞു. ഷാക്കീർ ആഡൂർ , ഷംസുദ്ദീൻ മയ്യിൽ, മൻസൂർ ഇരിക്കൂർ , നസീർ അത്തായക്കുന്ന് തുടങ്ങിയവർ നേതൃത്വം നൽകി.പോലീസിനെ തള്ളിമാറ്റി പോസ്റ്റ് ഓഫീസിനുള്ളിലേക്ക് കടക്കാൻ സമരക്കാർ ശ്രമിച്ചെങ്കിലും തടഞ്ഞതോടെ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതിനിടെ തുറന്നിട്ടിരുന്ന പോസ്റ്റ് ഓഫീസിന്റെഗേറ്റ് സമരക്കാർ അടച്ചുപൂട്ടി. കെട്ടിടത്തിന്റെ പിറക് വശത്ത് കൂടിഅകത്തേക്ക് കയറാനുള്ള സമരക്കാരുടെ ശ്രമവും വിഫലമായി. അല്പ സമയത്തിന് ശേഷംസമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.