വേണ്ടത് 18 ലക്ഷം; സൈക്കിൾ അപകടത്തിൽ പരിക്കേറ്റ നിവേദ് കാരുണ്യമതികളുടെ സഹായം തേടുന്നു

സൈക്കിൾ മറിഞ്ഞുണ്ടായ അപകട ത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന എട്ടാം ക്ലാസ് വിദ്യാർത്ഥി വിദഗ്‌ധ ചികിത്സക്ക് കാരുണ്യമതികളുടെ സഹായം തേടുന്നു. കൂവേരിയിലെ വി.പി മനോജ്‌കുമാറിന്റെയും രശ്മിയുടെയും മകൻ നിവേദ് (13) ആണ് സഹായം തേടു ന്നത്. കഴിഞ്ഞദിവസം കൂവേരിയിലുണ്ടായ സൈക്കിൾ അപകടത്തിലാണ് നിവേദിന് പരിക്കേറ്റത്. 

 

കൂവേരി: സൈക്കിൾ മറിഞ്ഞുണ്ടായ അപകട ത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന എട്ടാം ക്ലാസ് വിദ്യാർത്ഥി വിദഗ്‌ധ ചികിത്സക്ക് കാരുണ്യമതികളുടെ സഹായം തേടുന്നു. കൂവേരിയിലെ വി.പി മനോജ്‌കുമാറിന്റെയും രശ്മിയുടെയും മകൻ നിവേദ് (13) ആണ് സഹായം തേടു ന്നത്. കഴിഞ്ഞദിവസം കൂവേരിയിലുണ്ടായ സൈക്കിൾ അപകടത്തിലാണ് നിവേദിന് പരിക്കേറ്റത്. 

കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയി ലാണ്. ലക്ഷങ്ങളാണ് ഇതി നകം ചിലവായത്. പതിനെട്ട് ലക്ഷത്തോളം രൂപയാണ് ഇനിയും വേണ്ടിവരുന്നത്. ഭീമ മായ ഈ തുക കണ്ടെത്തുന്നതി നുള്ള ഒരു മാർഗവും മനോജ്‌കു മാറിനും കുടുംബത്തിനുമില്ല. നിവേദിൻ്റെ അവസ്ഥ ശ്രദ്ധ യിൽപ്പെട്ടതിനെത്തുടർന്ന് ജന കീയ കൂട്ടായ്‌മ നേതൃത്വത്തിൽ

കെ.വി രാഘവൻ, ഇട്ടമ്മൽ രവീന്ദ്രൻ (രക്ഷാധികാരി കൾ), വാർഡ് മെമ്പർ ടി.വി സുനിത ( ചെയർമാൻ), പി. നാരായണൻ മാസ്റ്റർ (കൺവീനർ) എന്നിവർ ഭാര വാഹികളായി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. കേരള ഗ്രാമീൺ ബാങ്കിന്റെ ചപ്പാരപ്പ ബ്രാഞ്ചിൽ ടവ് 40447101091896 നമ്പർ അക്കൗണ്ടും ആരംഭിച്ചു. ഐ.എഫ്.എസ്.സി: കെ. എൽ.ജി.ബി 0040447 ഗൂഗിൾ പേ നമ്പർ: 8075624545. കാരു ണ്യമതികൾ സഹായിക്കണ മെന്ന് കമ്മിറ്റി അഭ്യർത്ഥിച്ചു.