എൻ.ഇ.ബാലറാം-പി.പി.മുകുന്ദൻ അനുസ്മരണം ചൊവ്വാഴ്ച :തളിപ്പറമ്പിൽ ഒരുക്കങ്ങൾ പൂർത്തിയായി
തളിപ്പറമ്പ:സി.പി.ഐ. നേതാക്കളായ എൻ. ഇ.ബാലറാം-പി.പി.മുകുന്ദൻ അനുസ്മരണ സമ്മേളനം ചൊവ്വാഴ്ച വൈകുന്നേരം നാല് മണിക്ക് ചിറവക്കിലെ ഹാപ്പിനസ് സ്ക്വയറിൽ നടക്കും. അനുസ്മരണ സമ്മേളനത്തിന്റെ പൂർത്തിയായതായി സ്വാഗതസംഘം ഒരുക്കങ്ങൾ ഭാരവാഹികൾ സമ്മേളനത്തിൽ അറിയിച്ചു. സ്വാതന്ത്ര്യ സമരസേനാനിയും മുൻ മന്ത്രിയും സി.പി.ഐ.സ്ഥാപക നേതാക്കളിലൊരാളും നിർണ്ണായക സംസ്ഥാന സിക്രട്ടറിയുമായിരുന്ന എൻ.ഇ.ബാലറാം കേരളത്തിൻ്റെ രാഷ്ട്രീയ-സ്വാധീനം സാമൂഹ്യ-സാംസ്കാരിക ജീവിതത്തിൽ ചെലുത്തിയ പ്രതിഭാധനനായ നേതാവാണ്.
പ്രമുഖ ട്രേഡ് യൂനിയൻ നേതാവും സി.പി.ഐ.സംസ്ഥാന എക്സി.അംഗവുമായിരുന്ന പി.പി.മുകുന്ദൻ കണ്ണൂർ ജില്ലയിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിസ്തുലമായ പങ്ക് വഹിച്ച നേതാവാണ്. ഇരു നേതാക്കളുടെയും സ്മരണ പുതുക്കുന്നതിന് സെപ്തം.16 ന് 4 മണിക്ക് ചേരുന്ന അനുസ്മരണ സമ്മേളനം സി.പി.ഐ. ദേശീയ എക്സി. അംഗം അഡ്വ.കെ.പ്രകാശ്ബാബു ഉൽഘാടനം ചെയ്യും. ദേശീയ എക്സി.അംഗം അഡ്വ.പി.സന്തോഷ്കുമാർ എം.പി. അനുസ്മരണ പ്രഭാഷണം നടത്തും.ബാലറാം ട്രസ്റ്റ് ചെയർമാനും സി.പി.ഐ.സംസ്ഥാന കൗൺസിൽ അംഗവുമായ സി.എൻ.ചന്ദ്രൻ അധ്യക്ഷത വഹിക്കും. മുൻ സംസ്ഥാന സിക്രട്ടറി പന്ന്യൻ രവീന്ദ്രൻ, സി.പി.ഐ.ജില്ലാ സെക്രട്ടറി സി.പി.സന്തോഷ് കുമാർ, മുൻ സംസ്ഥാന കൺട്രോൾ കമ്മീഷനംഗം സി.പി.മുരളി, സംസ്ഥാന കൗൺസിലംഗം സി. പി.ഷൈജൻ എന്നിവർ പ്രസംഗിക്കും. സ്വാഗതസംഘം ചെയർമാൻ ട്രഷറർ പി.കെ.മുജീബ്റഹ്മാൻ,കൺവീനർ ടി.വി.നാരായണൻ, കോമത്ത് മുരളീധരൻ, പി.എ.ഇസ്മയിൽ, വേലിക്കാത്ത് രാഘവൻ എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു