സുഗന്ധഗിരിയിൽ താമസക്കാരായ മുഴുവൻ പേർക്കും റവന്യൂ പട്ടയം അനുവദിക്കണമെന്ന് എൻ.സി.പി
പൊഴുതന പഞ്ചായത്തിലെ സുഗന്ധഗിരിയിൽ താമസക്കാരായ മുഴുവൻ പേർക്കും റവന്യൂ പട്ടയം അനുവദിക്കണമെന്ന് എൻ.സി.പി ആവശ്യപ്പെട്ടു.1977-ൽ പട്ടികവർഗ്ഗക്കാരായ കുടുംബങ്ങൾക്ക് അഞ്ച് ഏക്കറും രണ്ട് ഏക്കറും പതിച്ചു നൽകിയാണ് മുൻപ് കൈവശരേഖ നൽകിയത്.പട്ടയം ഇല്ലാത്തതിനാൽ കുടുംബങ്ങളുടെ ആവശ്യങ്ങളൊന്നും നടക്കുന്നില്ല.
കൽപ്പറ്റ: പൊഴുതന പഞ്ചായത്തിലെ സുഗന്ധഗിരിയിൽ താമസക്കാരായ മുഴുവൻ പേർക്കും റവന്യൂ പട്ടയം അനുവദിക്കണമെന്ന് എൻ.സി.പി ആവശ്യപ്പെട്ടു.1977-ൽ പട്ടികവർഗ്ഗക്കാരായ കുടുംബങ്ങൾക്ക് അഞ്ച് ഏക്കറും രണ്ട് ഏക്കറും പതിച്ചു നൽകിയാണ് മുൻപ് കൈവശരേഖ നൽകിയത്.പട്ടയം ഇല്ലാത്തതിനാൽ കുടുംബങ്ങളുടെ ആവശ്യങ്ങളൊന്നും നടക്കുന്നില്ല.
2012 -ൽ 356 പേർ അംഗങ്ങളായ സംഘം പിരിച്ചുവിട്ടിരുന്നു.ആ പിന്നീട് ഒരേ വീതം 22 പട്ടികജാതി കുടുംബങ്ങൾക്ക് കൂടി അനുവദിച്ചു. ഇവർക്കെല്ലാം ഉള്ളത് കൈവശരേഖ മാത്രമാണ്.ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ നവ കേരള സദസിൽ നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ല.വീണ്ടും റവന് വകുപ്പ് മന്ത്രിക്ക് പരാതി നൽകി കാത്തിരിക്കുകയാണ് പ്രദേശത്തുകാർ.അടിയന്തരമായി ഇവർക്ക് റവന്യൂ പട്ടയം അനുവദിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.എൻ സി പി സംസ്ഥാന സെക്രട്ടറി സി എം ശിവരാമൻ ജില്ലാസെക്രട്ടറി സുഗന്ധഗിരി യൂണിറ്റ് പ്രസിഡണ്ട് എസ് സുമേഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.