കണ്ണൂർ ദസറയിൽ നവ്യാനായർ അവതരിപ്പിക്കുന്ന "നവ്യ രസം" ഇന്ന്
കണ്ണൂർ നഗരത്തിൽ കലാ വസന്തം തീർത്ത് മുന്നേറുന്ന കണ്ണൂർ കോർപറേഷൻ ഒരുക്കിയ ദസറയിലെ കലാപരിപാടികൾ കാണാൻ ജന തിരക്ക് കൂടുന്നു. സാംസ്കാരിക സമ്മേളനം വൈകുന്നേരം 5 30ന് ഷാഫി പറമ്പിൽ എംപി ഉദ്ഘാടനം ചെയ്യും.
കണ്ണൂർ: കണ്ണൂർ നഗരത്തിൽ കലാ വസന്തം തീർത്ത് മുന്നേറുന്ന കണ്ണൂർ കോർപറേഷൻ ഒരുക്കിയ ദസറയിലെ കലാപരിപാടികൾ കാണാൻ ജന തിരക്ക് കൂടുന്നു. സാംസ്കാരിക സമ്മേളനം വൈകുന്നേരം 5 30ന് ഷാഫി പറമ്പിൽ എംപി ഉദ്ഘാടനം ചെയ്യും. കോർപറേഷൻ മരാമത്തുകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ റിജിൽ മാക്കുറ്റി അധ്യക്ഷത വഹിക്കും. കൗൺസിലർ അനൂപ് ബാലൻ സ്വാഗതം പറയും.
മുൻമന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യാതിഥിയാകും. തുടർന്ന് ദക്ഷ സുധീഷ്, അഷിക മിറാഷ് എന്നിവർ അവതരിപ്പിക്കുന്ന സരസ്വതി കീർത്തനം ഡാൻസ്, ചേലോറ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ അവതരിപ്പിക്കുന്ന അർദ്ധനാരീശ്വര നൃത്തം, അനുനന്ദ കെ സി അവതരിപ്പിക്കുന്ന ക്ലാസിക്കൽ ഡാൻസ്, സെന്റ് ആന്റണീസ് കുടുംബശ്രീ യൂണിറ്റ് അവതരിപ്പിക്കുന്ന തിരുവാതിര, ശിവശക്തി ടീം അവതരിപ്പിക്കുന്ന ഡാൻഡിയ നൃത്തം, ഡോ. അസിക എസ് അവതരിപ്പിക്കുന്ന ഭരതനാട്യം, ആരാധ്യ പ്രശാന്ത് അവതരിപ്പിക്കുന്ന മോഹിനിയാട്ടം, മാണിക്യം ടീം അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി എന്നിവയ്ക്ക് ശേഷം പ്രശസ്ത സിനിമാതാരവും നർത്തകിയുമായ നവ്യാനായർ അവതരിപ്പിക്കുന്ന ഭരതനാട്യ കച്ചേരി "നവ്യ രസം" അരങ്ങേറും.