നവീൻ ബാബുവിൻ്റെ മരണത്തിൽ കുറ്റപത്രം രണ്ട് ദിവസത്തിനുള്ളിൽ സമർപ്പിക്കും ; ഏക പ്രതി പി.പി ദിവ്യ മാത്രം
കണ്ണൂർ : മുൻ എ.ഡി.എം കെ. നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം രണ്ടു ദിവസത്തിനുള്ളിൽ കണ്ണൂർ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കും.

നവീൻ ബാബുവിന് നൽകിയ യാത്രയയപ്പ് യോഗത്തിൽ ക്ഷണിക്കാതെയെത്തി ദിവ്യ നടത്തിയ അധിക്ഷേപകരമായ ഭീഷണി പ്രസംഗത്തിൽ മനംനൊന്താണ് നവീൻ ബാബു ജീവനൊടുക്കാൻ കാരണമായതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ.
കണ്ണൂർ : മുൻ എ.ഡി.എം കെ. നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം രണ്ടു ദിവസത്തിനുള്ളിൽ കണ്ണൂർ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കും.
കണ്ണൂർ റെയ്ഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്ര, സിറ്റി പൊലിസ് കമ്മിഷണർ പി. നിധിൻ രാജ്, അസി. കമ്മിഷണർ ടി.കെ രത്നകുമാർ കണ്ണൂർ ടൗൺഎസ്.എച്ച്.ഒ ശ്രീജിത്ത് കൊടേരി എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം അവസാന വട്ടം യോഗം ചേർന്നതിന് ശേഷമാണ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുക.
ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് സമർപ്പിച്ചിരുന്ന കേസ് ഡയറി തിരികെ ലഭിച്ചതോടെയാണ് കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കം വേഗത്തിലായത്. കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പി.പി ദിവ്യമാത്രമാണ് നിലവിൽ കേസിലെ പ്രതി. കണ്ണൂരിൽ നിന്നും പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ലഭിച്ചപ്പോൾ കലക്ടറേറ്റിൽ നവീൻ ബാബുവിന് നൽകിയ യാത്രയയപ്പ് യോഗത്തിൽ ക്ഷണിക്കാതെയെത്തി ദിവ്യ നടത്തിയ അധിക്ഷേപകരമായ ഭീഷണി പ്രസംഗത്തിൽ മനംനൊന്താണ് നവീൻ ബാബു ജീവനൊടുക്കാൻ കാരണമായതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ.
കഴിഞ്ഞ ഒക്ടോബർ 15 നാണ് നവീൻ ബാബുവിനെ പള്ളിക്കുന്നിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. നവീൻ ബാബുവിൻ്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെ 8 2 പേരുടെ മൊഴി കേസിൻ്റെ ഭാഗമായി പൊലി സെടുത്തിരുന്നു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധിയുണ്ടാകാത്തതിനാൽ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് നവീൻ ബാബുവിൻ്റെ കുടുംബം.
പ്രത്യേക അന്വേഷണ സംഘം കോടതിയിൽ കുറ്റം സമർപ്പിച്ചതിനു ശേഷം നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷസുപ്രീം കോടതിയിൽ ഹരജി നൽകും.