നവീൻ ബാബുവിന്റെ മരണം ; മൊഴിയെടുപ്പിന് പി പി ദിവ്യ സാവകാശം ചോദിച്ചതായി ലാന്‍ഡ് റവന്യൂ ജോയന്റ് കമീഷണര്‍ എ. ഗീത

എ.ഡി.എം നവീന്‍ ബാബുവിന്‍റെ മരണത്തില്‍ മൊഴി നല്‍കാന്‍ പി.പി. ദിവ്യ സാവകാശം ചോദിച്ചതായി വകുപ്പുതല അന്വേഷണം നടത്തുന്ന ലാന്‍ഡ് റവന്യൂ ജോയന്റ് കമീഷണര്‍ എ. ഗീത. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായുള്ള തെളിവെടുപ്പ് പൂർത്തിയായി.

 

കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബുവിന്‍റെ മരണത്തില്‍ മൊഴി നല്‍കാന്‍ പി.പി. ദിവ്യ സാവകാശം ചോദിച്ചതായി വകുപ്പുതല അന്വേഷണം നടത്തുന്ന ലാന്‍ഡ് റവന്യൂ ജോയന്റ് കമീഷണര്‍ എ. ഗീത. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായുള്ള തെളിവെടുപ്പ് പൂർത്തിയായി.

ശനിയാഴ്ച രാവിലെ മുതൽ കലക്ടറേറ്റിൽ തുടങ്ങിയ മൊഴിയെടുപ്പ് രാത്രി 8.30വരെ നീണ്ടു. ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. കണ്ണൂർ ജില്ല കലക്ടർ അരുൺ കെ. വിജയന്റെയും റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തി.

വിഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ തെളിവുകൾ ശേഖരിച്ചെന്നും എ. ഗീത വ്യക്തമാക്കി. പരാതിക്കാരൻ ടി.വി പ്രശാന്തന്റെയും മൊഴിയെടുത്തു. അന്വേഷണ റിപ്പോർട്ട് ഒരാഴ്ചക്കകം നൽകുമെന്ന് അവർ പറഞ്ഞു.