നവീൻ ബാബുവിന്റെ മരണം : ബി.ജെ.പി കലക്ടറേറ്റ് മാർച്ചിൽ സംഘർഷം പൊലിസ് ജലപീരങ്കി പ്രയോഗിച്ചു
കണ്ണൂർ മുൻഎ ഡി എം കെ. നവീൻ ബാബുവിന്റെ ദുരൂഹ മരണം ജുഡീഷ്യൽ അന്വേഷണം നടത്തുക, പി പി ദിവ്യയെ അറസ്റ്റ് ചെയ്യുക, കണ്ണൂർ ജില്ലാ കലക്ടറെ ചുമതലയിൽ നിന്നും മാറ്റി നിർത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ബിജെപി കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കലക്ടറേറ്റ് മാർച്ചിൽ
കണ്ണൂർ : കണ്ണൂർ മുൻഎ ഡി എം കെ. നവീൻ ബാബുവിന്റെ ദുരൂഹ മരണം ജുഡീഷ്യൽ അന്വേഷണം നടത്തുക, പി പി ദിവ്യയെ അറസ്റ്റ് ചെയ്യുക, കണ്ണൂർ ജില്ലാ കലക്ടറെ ചുമതലയിൽ നിന്നും മാറ്റി നിർത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ബിജെപി കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കലക്ടറേറ്റ് മാർച്ചിൽ സംഘർഷം ഇന്ന് രാവിലെ പതിനൊന്നരയോടെ ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസായമാരാർജി ഭവനിൽ നിന്നും പ്രകടനമായാണ് ബി.ജെ.പി പ്രവർത്തകർ കണ്ണൂർ കലക്ടറേറ്റിന് മുൻപിലെത്തിയത്.
ഒന്നാം കവാടത്തിൽ പൊലിസ് ഉയർത്തിയ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രവർത്തകർക്ക് നേരെ പൊലിസ് ഒരു വട്ടം ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. ഇതിനു ശേഷം പ്രകോപിതരായ പ്രവർത്തകർ എം.വി സുമേഷിൻ്റെ നേതൃത്വത്തിൽ വരുൺ ജലപീരങ്കിക്ക് നേരെ പാഞ്ഞടുത്തു. ഇതേ തുടർന്ന് പൊലിസുമായി ഉന്തുംതള്ളും നടന്നു. തുടർന്ന് നേതാക്കൾ പ്രവർത്തകരെ ശാന്തമാക്കി. ഇതിനു ശേഷം നടന്ന പ്രതിഷേധ സമരം ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേഷ് ഉദ്ഘാടനം ചെയ്തു. സി.മനോജ് സ്വാഗതം പറഞ്ഞു. ബിജു എളക്കുഴി അധ്യക്ഷനായി. സംസ്ഥാനാജനറൽ സെക്രട്ടറി കെ. രഞ്ചിത്ത്,എം. ആർ സുരേഷ്, വിനോദൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.