ചിറക്കൽജ്ഞാനസഭയിൽ നവരാത്രി ദീപം തെളിഞ്ഞു ,നവരാത്രി ധർമ്മത്തിൻ്റെവിജയോത്സവം :കെ.വി. സുമേഷ് എം എൽ എ

അധർമ്മത്തിനെതിരേ ധർമ്മത്തിൻ്റെയും അക്ഷരങ്ങളുടെയും അറിവിൻ്റെയും വിജയോത്സവമാണ് നവരാത്രിയെന്ന് കെ.വി. സുമേഷ് എം എൽ എ പറഞ്ഞു

 

ചിറക്കൽ :അധർമ്മത്തിനെതിരേ ധർമ്മത്തിൻ്റെയും അക്ഷരങ്ങളുടെയും അറിവിൻ്റെയും വിജയോത്സവമാണ് നവരാത്രിയെന്ന് കെ.വി. സുമേഷ് എം എൽ എ പറഞ്ഞു.ചിറക്കൽ കടലായി ശ്രീകൃഷ്ണ ക്ഷേത്രനടയിൽ നവരാത്രി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു സുമേഷ് എം എൽ എ. ചിറക്കൽ കടലായി ശ്രീകൃഷ്ണ ക്ഷേത്രനടയിൽ  പ്രത്യേകം തയ്യറാക്കിയജ്ഞാനസഭ മണ്ഡപത്തിൽ നടന്ന ചടങ്ങിൽദേവസ്വം 

സ്പെഷൽ ഓഫീസർ സി.കെ. സുരേഷ് വർമ്മ അധ്യക്ഷത വഹിച്ചു. കഥകളി കലാകാരി രേണുക വർമ്മ, സംഗീതജ്ഞ ഡോ സുമ സുരേഷ് വർമ്മ, ഡോ. സഞ്ജീവൻ അഴീക്കോട് പ്രസംഗിച്ചു കലാമണ്ഡലം ശ്രീനാഥിൻ്റെ ചാക്യാർകൂത്തും ചിറക്കൽ ഗോപീകൃഷ്ണൻ്റെ സംഗീത കച്ചേരിയുമുണ്ടായി. കഥകളിയുടെയും സംഗീതത്തിൻ്റെയും വിവിധ കലാമേളകളുടെയും പത്തു നാളുകൾ. ഒപ്പം 101 ദിവസം നീണ്ടുനിൽക്കുന്ന ജ്ഞാനസഭയും.