നവകേരള സദസ്സ്: കൃഷിക്കൂട്ടങ്ങൾക്ക് പച്ചക്കറി തൈകൾ വിതരണം ചെയ്തു
Nov 18, 2023, 19:29 IST
തളിപ്പറമ്പ് മണ്ഡലം നവകേരള സദസിന്റെ ഭാഗമായി ആന്തൂർ നഗരസഭയിൽ രജിസ്റ്റർ ചെയ്ത 32 കൃഷിക്കൂട്ടങ്ങൾക്ക് വിവിധതരം പച്ചക്കറി തൈകൾ വിതരണം ചെയ്തു. നഗരസഭ ഹാളിൽ ചെയർമാൻ പി മുകുന്ദൻ ഉദ്ഘാടനം നിർവ്വഹിച്ചു. കോളിഫ്ളവർ, വഴുതിന, തക്കാളി, മുളക് തുടങ്ങിയ തൈകളാണ് നൽകിയത്.
വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ കെ വി പ്രേമരാജൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കെ പി ഉണ്ണികൃഷ്ണൻ, എം ആമിന, പി കെ മുഹമ്മദ് കുഞ്ഞി, ടി കെ വി നാരായണൻ, കൃഷി ഓഫീസർ ടി ഒ വിനോദ് കുമാർ, അസിസ്റ്റന്റ് കൃഷി