നൗഷത്ത് ടീച്ചർ കൂടത്തിൽ പാനൂർ നഗരസഭാ ചെയർപേഴ്സൺ
പാനൂർ നഗരസഭാ ചെയർപേഴ്സണറായി മുസ് ലിം ലീഗിലെ നൗഷത്ത് ടീച്ചർ കൂടത്തിലിനെ തെരഞ്ഞെടുത്തു. നൗഷത്ത് ടീച്ചർക്ക് 23 വോട്ടും എതിർ സ്ഥാനാർത്ഥിയായി മത്സരിച്ച സി പി എമ്മിലെ പി.പി ശബ്നത്തിന് 13 വോട്ടും ലഭിച്ചു.
Dec 26, 2025, 14:06 IST
പാനൂർ: പാനൂർ നഗരസഭാ ചെയർപേഴ്സണറായി മുസ് ലിം ലീഗിലെ നൗഷത്ത് ടീച്ചർ കൂടത്തിലിനെ തെരഞ്ഞെടുത്തു. നൗഷത്ത് ടീച്ചർക്ക് 23 വോട്ടും എതിർ സ്ഥാനാർത്ഥിയായി മത്സരിച്ച സി പി എമ്മിലെ പി.പി ശബ്നത്തിന് 13 വോട്ടും ലഭിച്ചു. ബിജെ പി യുടെ സാവിത്രിക്ക് മൂന്ന് വോട്ടും ലഭിച്ചു.എൽ ഡി എഫിലെ കോടൂർ ബാലൻ അസുഖം കാരണം തിരഞ്ഞെടുപ്പിന് ഹാജരായില്ല. ലീഗ് വിമതനായി മത്സരിച്ച നാലാം വാർഡിലെ വി റഫീഖ് തിരഞ്ഞെടുപ്പിൽ നിന്ന് വിട്ട് നിന്നു.
നഗരസഭയിലെ പതിനെട്ടാം വാർഡ് പെരിങ്ങത്തൂർ ടൗണിൽ നിന്നും നഗരസഭയിലെ ഏറ്റവും കൂടുതൽ വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് നൗഷത്ത് ടീച്ചർ കൂടത്തിൽ വിജയിച്ചത്. 2010 മുതൽ 14 വരെ പെരിങ്ങളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായിരുന്നു.കെമിസ്ട്രിയിൽ എം എഫിൽ നേടിയ നൗഷത്ത് കൂടത്തിൽ പെരിങ്ങത്തൂർ എൻഎ എം ഹയർ സെക്കണ്ടറി സ്കൂൾ കെമിസ്ട്രി അധ്യാപികയാണ്.